November 22, 2025

മംഗലംഡാമിൽ ആന്റിജൻ ടെസ്റ്റ്‌ നടത്തി; 20 പേർക്ക് കോവിഡ് പോസിറ്റീവ്.

മംഗലംഡാം: വണ്ടാഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മംഗലംഡാം ലൂർദ് മാതാ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ചു നടത്തിയ സൗജന്യ ആന്റിജൻ ടെസ്റ്റിൽ വ്യാപാരികൾ, ലോഡിങ് തൊഴിലാളികൾ, ഓട്ടോ ടാക്സി തൊഴിലാളികളും നാട്ടുകാരും പങ്കെടുത്തു.

ടെസ്റ്റ് നടത്തുന്ന ആരോഗ്യ പ്രവർത്തകർ

പരിശോധനയിൽ പങ്കെടുത്ത 265 പേരിൽ 20 പേരുടെ ടെസ്റ്റ് റിസൾട്ട് പോസറ്റീവ് ആയി.വണ്ടാഴി ഹെൽത്ത് ഇൻസ്‌പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പഞ്ചയത്ത് പ്രസിഡന്റ് KLരമേഷ് ക്യാമ്പ് സന്ദർശിച്ചു,