ഡെങ്കിപ്പനി ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട അനുഭവം വിവരിച്ച് നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. ഐസിയുവിൽ നിന്നും റൂമിലെത്തിയ സാന്ദ്ര ലൈവ് വിഡിയോയിലൂടെയാണ് താൻ നേരിട്ട പ്രയാസം പങ്കുവച്ചത്.

ഡെങ്കിപനി ബാധിച്ച് അഞ്ചു ദിവസങ്ങൾ ICU ഇൽ കിടന്നിട്ടും വണ്ടാഴി പഞ്ചായത്ത് അധികൃതരോ ആരോഗ്യപ്രവർത്തകരോ തങ്ങളെ തിരിഞ്ഞു നോക്കിയില്ലെന്നും പിരിവിനു മാത്രാമാണ് രാഷ്ട്രീയ പാർട്ടികൾക്ക് തങ്ങളെ വേണ്ടതെന്നും വണ്ടാഴി പഞ്ചായത്തിനെ ഒരു ദുരന്തമായി പ്രഖ്യാപിക്കണമെന്നും സാന്ദ്ര തോമസ് ആരോപിച്ചു.
എറണാകുളം സ്വദേശികളായ സാന്ദ്രയും കുടുംബവും ഇപ്പോൾ വടക്കഞ്ചേരി വണ്ടാഴിയിലാണ് സ്ഥിരതാമസം
പ്രതീക്ഷിക്കാത്ത ഒരുപാട് പേർ ഞങ്ങൾക്കുവേണ്ടി പ്രാർഥിച്ചു. മമ്മൂക്കയെപ്പോലുള്ള ആളുകൾ കൃത്യമായി വിവരങ്ങൾ തിരക്കുന്നുണ്ടായിരുന്നു. അതൊക്കെ നമുക്കും വലിയ സന്തോഷം നൽകുന്ന കാര്യങ്ങളാണ്.

സിനിമാ ഇൻഡസ്ട്രിയിൽ സ്ത്രീകൾക്കുവേണ്ടി എല്ലാവരും പ്രസംഗിക്കുന്നുണ്ട്, നമുക്ക് ഡബ്യുസിസി ഉണ്ട്, മറിച്ച സിസി ഉണ്ടെന്നെൊക്കെ. ഒരാഴ്ച ഇവിടെ ഐസിയുവിൽ കിടന്നിട്ട് സ്ത്രീജനം ഒരെണ്ണം തിരിഞ്ഞുനോക്കിയിട്ടില്ല. അതേസമയം പ്രൊഡ്യൂസേർസ് അസോസിയേഷനിൽ ഉളള എല്ലാ നിർമാതാക്കളും വിളിച്ച് അന്വേഷിച്ചു – സാന്ദ്ര പറയുന്നു. നെന്മാറ അവിറ്റീസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു താരം,
Similar News
‘കാപ്പ’ സിനിമ നിരോധിക്കണം: ഹ്യൂമന്‍ റൈറ്റ്സ് ഫൗണ്ടേഷന് പാലക്കാട് ജില്ല പ്രസിഡന്റ് പി.എച്ച് കബീര്‍.
സൂര്യയുടെ പിറന്നാൾ ആഘോഷിച്ച് ആരാധകർ.
ചലച്ചിത്ര നടി കോഴിക്കോട് ശാരദ അന്തരിച്ചു