കാലവർഷം കനിഞ്ഞില്ല ; കർഷകർക്ക് വെള്ളം ലഭ്യമാക്കാൻ MLA കെ. ഡി. പ്രസേനൻ നേരിട്ട് ഇടപെട്ടു,

മംഗലം ജലസേചന പദ്ധതി പ്രദേശങ്ങളിൽ ജൂൺ അവസാനമായിട്ടും കാലവർഷം ശക്തമാകാത്ത സാഹചര്യത്തിൽ കൃഷിക്കാവശ്യമായ വെള്ളം ലഭ്യമാക്കുവാൻ കെ.ഡി പ്രസേനൻ എം.എൽ.എയുടെ നിർദ്ദേശ പ്രകാരം മംഗലംഡാം കനാലുകൾ നാളെ (ജൂൺ 27) രാവിലെ ഒമ്പതിന് തുറക്കുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കർഷകരുടെ ആവശ്യം മുൻനിർത്തികൂടിയാണ് നടപടിയെന്ന് ജില്ലാ കളക്ടർ ഒഫീഷ്യൽ പേജിലൂടെ അറിയിച്ചു,