മുടപ്പല്ലൂർ : തെരുവ് നായയെ ക്രൂരമായി വെട്ടി പരിക്കേൽപിച്ചു സാമൂഹ്യ വിരുദ്ധന്റെ ക്രൂരത. മുടപ്പല്ലൂർ ചെല്ലുവടി ലക്ഷം വീട് കോളനിയിലാണ് സംഭവം. കൊടുവാൾ കൊണ്ടുള്ള വെട്ടേറ്റു ജീവന് വേണ്ടി പിടയുകയാണ് മൂന്നു ദിവസത്തിലേറെയായി ഈ മിണ്ടാപ്രാണി.

മുറിവേറ്റ നായ ആയതിനാൽ നാട്ടുകാർ അടുക്കാൻ ഭയക്കുന്നു. എങ്കിലും ദൂരെ നിന്ന് ഭക്ഷണം എറിഞ്ഞു കൊടുക്കുന്നുണ്ട് ചില സുമനസ്സുകൾ. മാരകമായി മുറിവേറ്റ നായയുടെ അവസ്ഥ നാട്ടുകാർ പഞ്ചായത്ത്, പോലീസ്, ഫയർ ഫോഴ്‌സ്, മൃഗാശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്. എങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല എന്ന പരാതിയുമുണ്ട്
Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.