കിഴക്കഞ്ചേരിയിൽ തീ പൊള്ളലേറ്റു മരിച്ച ശ്രുതിയുടെ കുടുംബത്തെ ആലത്തൂർ എം.പി രമ്യ ഹരിദാസ്‌ സന്ദർശിച്ചു.

മംഗലംഡാം : കിഴക്കഞ്ചേരിയിൽ തീ പൊള്ളലേറ്റു മരിച്ച ശ്രുതിയുടെ കുടുംബത്തെ മംഗലംഡാം പൂതംകോടിലെ വീട്ടിൽ എം.പി രമ്യാ ഹരിദാസ് സന്ദർശിച്ചു. ശ്രുതിയുടെ മരണം ആത്‌മഹത്യയല്ല കരുതിക്കൂട്ടിയുള്ള കൊലപാതകം ആണെന്ന് അമ്മ മേരി ആരോപിച്ചു.

ശ്രീജിത്തിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്നും, ഇതാണ് അസ്വാരസ്യങ്ങൾക്കു കാരണമായതെന്നും, തന്റെ ചേച്ചിയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാണെന്ന്‌ ഹോസ്പിറ്റലിൽ വെച്ചു ശ്രുതി തന്നോട് പറഞ്ഞിട്ടുണ്ടെന്ന് സഹോദരി നീതു പറഞ്ഞു. കൂടുതൽ തെളിവ് ഇല്ല എന്നു പറഞ്ഞു പോലീസ് കേസ് വയ്‌കിപ്പിക്കുകയാണെന്നും കുടുംബം പറഞ്ഞു. തന്റെ മകളുടെ മരണത്തിനു കാരണക്കാരായവരെ ഉടനെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണം എന്നും, അവർക്കു തക്കതായ ശിക്ഷ കിട്ടണമെന്നും അവർ രമ്യാ ഹരിദാസിനോട് ആവശ്യപ്പെട്ടു.

ആലത്തൂർ DYSP യെ കണ്ട് കേസിനു വേണ്ട നടപടികൾ സ്വീകരിക്കാമെന്നും എം.പി അവർക്ക് ഉറപ്പുനൽകി.