January 15, 2026

വളർത്തു മൃഗങ്ങളോടും കൊടും ക്രൂരത; വൃദ്ധദമ്പതികളുടെ കോഴികളെയും വളർത്തു നായയെയും വിഷം കൊടുത്തു കൊന്നു

പാലക്കാട്‌ : കണ്ണനൂർ- ചേലക്കാടിൽ വളർത്തുമൃഗങ്ങളെ വിഷം കൊടുത്തു കോന്നു. ചേലക്കാട് മോഹനന്റ വീട്ടിലെ വളർത്തു നായയെയും എഴോളം കോഴികളെയുമാണ് കൊന്നൊടുക്കിയത്. രാവിലെ കൂട് തുറന്നു വിട്ടതിന് ശേഷം മോഹനനും ഭാര്യയും കൃഷിപണിയുടെ ആവശ്യത്തിന് പുറത്തു പോയി തിരിച്ചെത്തിയപ്പോഴാണ് വീട്ടുവളപ്പിൽ കിടക്കുന്ന വളർത്തു നായയെയും കോഴികളെയും കണ്ടത്. കൂട്ടിൽ കെട്ടി ഇട്ടിരുന്ന വേറെ നായക്കും, അണ കിടക്കുന്ന കോഴിക്കും കുഴപ്പം ഒന്നുമില്ല. പാലക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെതിനെ തുടർന്നുള്ള അന്വേഷണത്തിൽ കാര്യമായ നടപടികൾ ഉണ്ടായില്ല, താൻ ഒമാനിച്ചു വളർത്തിയ മൃഗങ്ങളെ കൊന്നൊടുക്കിയവരെ സമൂഹത്തിന്റെ മുന്നിൽ കൊണ്ടുവരുക തന്നെ ചെയ്യണമെന്നാണ് വൃദ്ധദമ്പതികളുടെ ആവശ്യം,