വടക്കഞ്ചേരി : വടക്കഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട. സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന് തലവൻ ആയ റ്റി അനികുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് ചെടിലോഡിന്റെ മറവിൽ KL09 AS 3031നമ്പറുള്ള നാഷണൽ പെർമിറ്റ് ടോറസ് ലോറിയിൽ കടത്തി കൊണ്ടുവന്ന 60 കിലോയിലധികം കഞ്ചാവ് പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന തൃശ്ശൂർ ചാലക്കുടി സ്വദേശി സുനു ആന്റണി (28), വയനാട് പുൽപള്ളി സ്വദേശി നിഖിൽ (28), എന്നിവരെ ആണ് പിടികൂടിത്.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ സംഘത്തലവനായ സർക്കിൾ ഇൻസ്പെക്ടർ ടി. അനികുമാറിനെ കൂടാതെ, സർക്കിൾ ഇൻസ്പെക്ടർ G. കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ കെ. വി. വിനോദ്, ടി. ആർ. മുകേഷ്കുമാർ, എസ്. മധുസൂദനൻ നായർ, സി സെന്തിൽ കുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ മുസ്തഫ ചോലയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്, പി സുബിൻ, എസ് ഷംനാദ്, ആർ രാജേഷ്, എം എം അരുൺ കുമാർ, ബസന്ത് കുമാർ, സി എൻ അഖിൽ, മുഹമ്മദ്അലി എക്സൈസ് ഡ്രൈവർ രാജീവ് എന്നിവർ ഉൾപ്പെട്ട എക്സൈസ് സംഘമാണ് കഞ്ചാവ് വേട്ട നടത്തിയത്. മേൽ നടപടികൾക്കായി പ്രതികളെയും കഞ്ചാവും ലോറിയും ആലത്തൂർ സർക്കിൾ പാർടിക്ക് കൈമാറി.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.