മൊബൈൽ നെറ്റ് വർക്ക് പ്രശ്നം കിഴക്കഞ്ചേരിയിലെ വിദ്യാർത്ഥികൾക്ക് പഠനം അധികഠിനം.

വടക്കഞ്ചേരി : കിഴക്കഞ്ചേരി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ വിദ്യാർഥികൾക്ക് പഠനം അധികഠിനമാവുകയാണ്. ഒടുകിൻചോട്, കോട്ടേക്കുളം, പാത്തിപ്പാറ, ആനച്ചിറ ഭാഗത്ത് നെറ്റ് വർക്ക് പ്രശ്നം മൂലം വിദ്യാർഥികൾ വലയുന്നു. ഇവിടെ റേഞ്ചില്ലാത്തതിനാൽ ഓൺലൈൻ പഠന സമയത്ത് സമീപത്തെ കുന്നിൻ മുകളിലെ പാറയിൽ ഇരുന്നാണ് ക്ലാസിൽ പങ്കെടുക്കാൻശ്രമിക്കുന്നത്. എന്നാൽ ഇവിടെയും പലസമയത്തും റേഞ്ച് കിട്ടാറില്ലെന്ന് കുട്ടികൾപറഞ്ഞു.പൊരിവെയിലിലും മഴയത്തും ഈ പഠന രീതിപ്രാവർത്തികമല്ലെന്നും ഇത് പഠനത്തെ ബാധിക്കുന്നതായും വിദ്യാർഥികളും പറയുന്നു.സ്കൂളിൽ നിന്നുള്ള ഓൺലൈൻ ക്ലാസ്സ്‌ വൈകുന്നേരം 6 മണി മുതൽ 8 മണി വരെയാണ്. ഈ സമയത്തു പുറത്ത് പോയി ക്ലാസ്സ്‌ അറ്റൻഡ് ചെയ്യാൻ കഴിയാത്തതുകൊണ്ട് കുട്ടികൾക്ക് പലപ്പോഴും ക്ലാസുകൾ നഷ്ടപ്പെടുന്നു. ഓൺലൈൻക്ലാസുമായി ബന്ധപ്പെട്ട പഠന വിഷയങ്ങൾസമയാസമയങ്ങളിൽ ലഭിക്കാത്തത്വിദ്യാർഥികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

നെറ്റ് വർക്ക് പ്രശ്നം പരിഹരിക്കാൻ വാർഡ് മെമ്പറെ ബന്ധപ്പെടാനാണ് സ്കൂളിൽ നിന്നുള്ള നിർദേശം. വിഷയം പഞ്ചായത്തിന്റെയും എ ഇ ഒ യുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്ന് വാർഡ് മെമ്പർ പറയുന്നു.ഇനി എന്ത് എന്ന ആശങ്കയിലാണ് ഈപ്രദേശത്തെ വിദ്യാർഥികൾ.