പാലക്കാട് – കോയമ്പത്തൂർ കെഎസ്ആർടിസി ബോണ്ട് സർവീസുകൾ ഇന്നുമുതൽ.

പാലക്കാട്‌ : കോവിഡ് കാരണം നിർത്തിവച്ച പാലക്കാട് കോയമ്പത്തൂർ കെഎസ്ആർടിസി ബോണ്ട് (ബസ് ഓൺ ഡിമാൻഡ്) സർവീസുകൾ ഇന്നു പുനരാരംഭിക്കുമെന്നു മന്ത്രി ആന്റണി രാജു അറിയിച്ചു. ബസ് സർവീസിന് കോയമ്പത്തൂർ ജില്ലാ കലക്ടർ താൽക്കാലിക അനുമതി നൽകിയതോടെയാണ് 3 ബോണ്ട് സർവീസുകൾ പുനരാരംഭിക്കുന്നത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സർവീസുകൾ നടത്തുക. യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ചു കൂടുതൽ സർവീസുകൾ നട ത്തുമെന്നും മന്ത്രി അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെയാണ് ബസ് സർവീസുകൾ ആരംഭിക്കുന്നത്.