മംഗലംഡാം : വനത്തിനകത്തെ തളികകല്ല് ആദിവാസികള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാന്‍ ഇനി വള്ളികളില്‍ തൂങ്ങി പോത്തംതോട് കടക്കണ്ട. ഈ കാട്ടുചോലക്ക് കുറുകെ നിര്‍മാണം പൂര്‍ത്തിയാക്കിയ പാലത്തിലൂടെ ഇന്നലെ ജീപ്പ് ഓടിച്ച് ട്രയല്‍ റണ്‍ നടത്തി. പാലം പണി നടത്തിയിരുന്നെങ്കിലും രണ്ട് ഭാഗവും കൂട്ടിമുട്ടിക്കുന്ന അപ്രോച്ച് റോഡിന്റെ പണി കഴിഞ്ഞിരുന്നില്ല.
ഇവിടെ താല്‍ക്കാലികമായി ക്വാറിവേയ്സ്റ്റ് ഇട്ട് നികത്തിയാണ് വാഹനം കടന്നു പോകാന്‍ ഇപ്പോള്‍ സൗകര്യമൊരുക്കിയിട്ടുള്ളത്. അടുത്ത ദിവസങ്ങളില്‍ തന്നെ ഇവിടെ കോണ്‍ക്രീറ്റ് മതില് നിര്‍മിച്ച് അപ്രോച്ച് റോഡ് ബലപ്പെടുത്തും.ഇവിടെ താല്‍ക്കാലികമായി ക്വാറിവേയ്സ്റ്റ് ഇട്ട് നികത്തിയാണ് വാഹനം കടന്നു പോകാന്‍ ഇപ്പോള്‍ സൗകര്യമൊരുക്കിയിട്ടുള്ളത്. അടുത്ത ദിവസങ്ങളില്‍ തന്നെ ഇവിടെ കോണ്‍ക്രീറ്റ് മതില് നിര്‍മിച്ച് അപ്രോച്ച് റോഡ് ബലപ്പെടുത്തും.മൂന്ന് പതിറ്റാണ്ട് കാലത്തെ മുറവിളികള്‍ക്കൊടുവില്‍ പോത്തംതോട്ടില്‍ കാട്ടുചോലക്കു കുറുകെ പാലം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് തളികകല്ലിലെ ആദിവാസി കുടുംബങ്ങള്‍.
മഴക്കാലത്ത് പുറം ലോകവുമായുള്ള ബന്ധം ഇല്ലാതാകുന്ന സ്ഥിതി ഒഴിവാകുമെന്ന ആശ്വാസത്തിലാണ് കാടര്‍ വിഭാഗത്തിലുള്ള ഇവിടുത്തെ അന്പത്തഞ്ചിലേറെ കുടുംബങ്ങളും. ഈ ചരിത്രമുഹൂര്‍ത്തത്തെ ഏറെ ആഹ്ലാദകരമായാണ് ആദിവാസികളും നോക്കി കാണുന്നത്. 26 മീറ്റര്‍ നീളം വരുന്ന് പാലം മൂന്നര മീറ്റര്‍ ഉയരവും അതില്‍ കൂടുതല്‍ വീതിയുമുണ്ട്.
തോടിന് മറുഭാഗത്ത് നിലവിലുള്ള റോഡിന്റെ കുത്തനെയുള്ള കയറ്റം കുറക്കാന്‍ ചെരിച്ചാണ് പാലം പണിതിട്ടുള്ളത്. സ്റ്റേറ്റ് നിര്‍മ്മിതി കേന്ദ്രമാണ് പാലം നിര്‍മ്മിച്ചത്.ഏറേ കാലം നിലനില്ക്കും വിധമാണ് റോഡിന്റെയും പാലത്തിന്റെയും നിര്‍മ്മാണമെന്ന് നിര്‍മ്മിതികേന്ദ്രം റീജണല്‍ എന്‍ജിനീയര്‍ എം.ഗിരീഷ് പറഞ്ഞു. തങ്ങളുടെ ഈ സന്തോഷത്തില്‍ പങ്കുചേരാന്‍ ഊരുമൂപ്പന് രാഘവേട്ടന് ഇല്ലല്ലോ എന്ന സങ്കടം തളികകല്ലുക്കാര്ക്കുണ്ട്. പ്രായാധിക്യവും രോഗങ്ങളും മൂലം ഈയടുത്ത കാലത്താണ് രാഘവേട്ടന് മരിച്ചത്. രാഘവേട്ടന്റെ നിരന്തരമായ ശ്രമഫലമായിട്ടാണ് കോടതി ഇടപെടലിലൂടെ കോളനിയിലേക്കുള്ള റോഡിന്റെയും പാലത്തിന്റെയും നിര്‍മ്മാണം നടന്നത്. കോളനിയില്‍ പുതിയ 40 വീടുകള്‍ നിര്‍മ്മിക്കുന്നതും കുടിവെള്ള പദ്ധതിക്ക് വഴിയായതും രാഘവേട്ടന്റെ ഇടപെടലുകള്‍ കൊണ്ട് തന്നെയായിരുന്നു. ഉള്‍ക്കാടുകളില്‍ പലയിടത്തായി പാറയിടുക്കുകളിലും മറ്റും കഴിഞ്ഞിരുന്ന കുടുംബങ്ങളെ ഒന്നിച്ച് ചേര്‍ത്ത് അവരെയെല്ലാം തളികകല്ലില്‍ സമൂഹമായി താമസിപ്പിക്കുന്നതിനും രാഘവേട്ടന് തന്നെയായിരുന്നു മാതൃകാപരമായ നേതൃത്വം വഹിച്ചത്.

അന്ന് മുതല്‍ തുടങ്ങിയതായിരുന്നു കടപ്പാറയില്‍ നിന്നുള്ള കാട്ടുവഴി സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം. പോത്തംതോട്ടില്‍ പാലം വന്നാല്‍ ചികിത്സക്കും മറ്റും കാല് നടയായെങ്കിലും വാഹനം എത്തുന്ന സ്ഥലത്തെത്താമെന്ന മോഹമായിരുന്നു ആദിവാസികള്ക്കുണ്ടായിരുന്നത്. ഇതിനിടെയാണ് 2004 ഓഗസ്റ്റ് അഞ്ചിന് തോട് മുറിച്ച് കടക്കുന്നതിനിടെ മല വെള്ളത്തിന്റെ ഒഴുക്കില്‍പ്പെട്ട് ഏഴു വയസുക്കാരി മരിക്കാനിടയായ സംഭവമുണ്ടായത്. തൃശൂര്‍ വെള്ളിക്കുളങ്ങരക്കടുത്ത് ആനപ്പാന്തം ആദിവാസി കോളനിയിലെ രാമന്റെ മകള്‍ മിനിമോളാന്ന് അന്ന് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. തളികകല്ലിലെ ബന്ധുവീട്ടില്‍ വിരുന്നെത്തിയതായിരുന്നു മിനിമോള്‍. ഈ സംഭവത്തോടെ പോത്തംതോട്ടില്‍ പാലം എന്ന ആവശ്യത്തിന് ചൂട് പകര്‍ന്നു. ഇതേ തുടര്‍ന്ന് 2007 ജൂണില്‍ വനം വകുപ്പ് നേരിട്ട് കോളനിയിലേക്ക് റോഡും പാലവും നിര്‍മ്മിക്കാന്‍ പണി തുടങ്ങി.എന്നാല്‍ ആ വര്‍ഷം തന്നെ ജൂലൈയിലുണ്ടായ അതിവര്‍ഷത്തില്‍ നിര്‍മ്മിച്ച റോഡ് മലവെള്ളത്തില്‍ ഒലിച്ചുപോയി. അതോടെ വനംവകുപ്പും പണികള്‍ നിര്‍ത്തിവെച്ചു. മൂപ്പന് രാഘവന് റോഡിനായുള്ള തന്റെ ശ്രമങ്ങള്‍ തുടര്‍ന്നു.
വാര്‍ഡ് മെമ്പർ മുതല്‍ പ്രധാനമന്ത്രി വരെയുള്ളവര്‍ക്കെല്ലാം നിവേദനങ്ങളുമായി വിവിധ ഓഫീസുകള്‍ കയറിയിറങ്ങി. ഒടുവില്‍ മൂപ്പന് അടിസ്ഥാന സൗകര്യ വികസനത്തിനായി കോടതിയെ സമീപിച്ചാണ് ഒരു വര്‍ഷം മുന്‍പ് കോളനി വികസനത്തിനായി അഞ്ച് കോടി രൂപ അനുവദിച്ചത്. കോളനിയില്‍ വീടുകളുടെ നിര്‍മ്മാണവും നടക്കുന്നുണ്ട്.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.