ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട ഏനാത്ത് സ്വദേശിക്ക് ചാരായമെത്തിച്ച കേസിൽ ദമ്പതിമാർ അറസ്റ്റിൽ.
ആലപ്പുഴ തലവടി മൂലേപ്പടി കുറ്റിയിൽ വീട്ടിൽ ഷിബു മാത്യു (37), ഭാര്യ പാലക്കാട് കണ്ണമ്പ്ര വളയംവീട്ടിൽ സൗമ്യ (32) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 16 ലിറ്റർ ചാരായം പോലീസ് പിടിച്ചെടുത്തു.
അഞ്ച് ലിറ്റർ വീതം രണ്ട് കന്നാസുകളിലും ഒരുലിറ്റർ വീതം ആറ് മിനറൽ വാട്ടർ കുപ്പിയിലുമാണ് ബൈക്കിൽ കൊണ്ടുവന്നത്. ഫെയ്സ്ബുക്ക് സുഹൃത്തുതന്നെയാണ് പോലീസിൽ വിവരം അറിയിച്ചത്. പാലായിലാണ് ഇവർ വാടകയ്ക്ക് താമസിച്ചിരുന്നത്.
തിങ്കളാഴ്ച വൈകീട്ട് ഏഴിനാണിവർ ഏനാത്തെത്തിയതും പിടികൂടിയതും.
Similar News
വടക്കഞ്ചേരി മൃഗാശുപത്രിയിലെ വൻ തേക്കുമരം ആശുപത്രി കെട്ടിടം നശിപ്പിക്കുമെന്ന് ആശങ്ക.
വിദ്യാര്‍ത്ഥിനിയുമായുള്ള അടുപ്പം പ്രശ്നമായി; റോഡില്‍ കൂട്ടത്തല്ലുമായി വിദ്യാര്‍ത്ഥികള്‍.
നീലച്ചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി.