വടക്കഞ്ചേരി : സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും തമ്മിലുള്ള ഡൽഹി ചർച്ചയിൽ ഭാരത് മാല രണ്ടാംഘട്ട പദ്ധതിയിലുൾപ്പെടുത്തി 40 കിലോമീറ്റർ വരുന്ന പാലക്കാട് ജില്ലയിലെ പ്രധാന അന്തർസംസ്ഥാന പാതയായ മംഗലം – ഗോവിന്ദാപുരം പാത വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചു.
ദേശീയപാത 544 ലെ വടക്കഞ്ചേരി മംഗലത്ത് നിന്ന് തമിഴ്നാട്ടിലെ പൊള്ളാച്ചി ലേക്ക് പോകുന്ന മുടപ്പല്ലൂർ, ചിറ്റിലഞ്ചേരി, നെന്മാറ, കൊല്ലംകോട്, ഗോവിന്ദാപുരം, വഴി പോകുന്ന പ്രധാന പാതയാണ് ഭാരത് മാല പദ്ധതിയുടെ രണ്ടാം ഘട്ടത്തിതിൽ ഉൾപ്പെടുത്തി നിർമ്മാണം നടത്തുമെന്ന് അറിയിച്ചിരിക്കുന്നത്. ഈ പാതയെ 2007 ൽ സംസ്ഥാന പാതയായി ഉയർത്തിയെങ്കിലും 2010 ല്‍ ഫണ്ട് അപര്യാപ്തതയെ തുടർന്ന് കൂടുതൽ സ്ഥലങ്ങൾ ഏറ്റെടുത്ത് വികസിപ്പിക്കാതെ നിലവിലെ പാതയിൽ ലഭ്യമായ സ്ഥലങ്ങളിലെല്ലാം ടാർ ചെയ്ത് താൽക്കാലികമായി വീതി കൂട്ടിയെടുത്ത് സംസ്ഥാന പാത നിലവാരത്തിൽ വെള്ളവരയിട്ട രണ്ടു വരിപ്പാതയായി പുതുക്കിപ്പണിതത്.സംസ്ഥാനപാത ആക്കുന്നതിന് ഭാഗമായി ഒട്ടേറെ തവണ വിവിധ ഏജൻസികൾ സർവ്വേ നടത്തി പാതയുടെ അലൈൻമെന്റ് നിർണ്ണയിച്ച് സംസ്ഥാന സർക്കാറിന് റിപ്പോർട്ട് നൽകുകയും നെൻമാറ, കൊല്ലങ്കോട്, പട്ടണങ്ങളിൽ ബൈപ്പാസ് നിർമ്മാണത്തിന് ശുപാർശ ചെയ്യുകയും ചെയ്തിരുന്നെങ്കിലും, മാറിമാറിവന്ന സർക്കാറുകൾ സ്ഥലം ഏറ്റെടുക്കുകയോ നിർമ്മാണ പ്രവർത്തി ആരംഭിക്കുകയും ചെയ്തില്ല.
2016ൽ ബൈപാസുകൾക്കായി ബജറ്റിൽ തുക വകയിരുത്തിയെങ്കിലും ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് പഠനങ്ങളും റിപ്പോർട്ടും വന്നതോടെ സംസ്ഥാന സർക്കാർ മറ്റു നടപടികൾ നിർത്തിവെച്ചു. ദേശീയപാത അതോറിറ്റിയുടെ സർവ്വേ പ്രകാരം ചിറ്റിലഞ്ചേരി, നെന്മാറ, കൊല്ലംകോട് തുടങ്ങിയ സ്ഥലങ്ങളിൽ ബൈപ്പാസിനും കുമ്പളക്കോട്, ചുള്ളിയാർ മേട്, ഗോവിന്ദാപുരം. തുടങ്ങിയ പ്രധാന പാലങ്ങൾ വീതികൂട്ടി പുതുക്കി പണിയുന്നതും നിർദേശം വന്നു. എന്നാൽ പ്രസ്തുത പഠന റിപ്പോർട്ടിലെ മംഗലം പാലം സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പുതിയ പാലം നിർമ്മാണം 2020 ൽ ആരംഭിക്കുകയും ചെയ്തു.2007 മുതൽ ആരംഭിച്ച വിവിധ ഏജൻസികളുടെ മംഗലം ഗോവിന്ദാപുരം പാതയുടെ റിപ്പോർട്ടുകളും ഈ പ്രധാന പാതയോരത്തുള്ള താമസക്കാരെെയും സ്ഥലമുടമകളെയും വ്യാപാര സ്ഥാപനങ്ങളെയും ഏറെക്കാലമായി ആശങ്കയുടെ മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. 40 മീറ്റർ വരെ വീതിയിൽ റോഡ് നിർമ്മിക്കുമെന്ന അഭ്യൂഹങ്ങളും കൃത്യമായ പാതയുടെ വലിപ്പത്തെക്കുറിച്ച് അറിയിപ്പ് ഉണ്ടാവാത്തതും പ്രദേശവാസികളിൽ ആശങ്ക ഉയർത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ദേശീയപാത നിരത്തു വിഭാഗവുമായി പ്രദേശത്തെ വ്യാപാര സംഘടനകളും മറ്റും നിരന്തരം ചർച്ച നടത്തിയെങ്കിലും പാതയുടെ നിർമ്മാണ രൂപരേഖ വ്യക്തമായില്ല. വർഷങ്ങളായി ഈ പാതയോട് ചേർന്നുള്ള സ്ഥലങ്ങളിൽ പുതിയ നിർമ്മാണങ്ങൾ നടത്താനോ നിലവിലുള്ളവ വിറ്റ് പോകാനോ വഴിയില്ലാതെ ആശങ്കയിൽ നിലനിൽക്കുകയാണ്.
ദേശീയപാതയുടെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചാൽ വീടുകളും വ്യാപാരസ്ഥാപനങ്ങളും നഷ്ടപ്പെടുമെന്നന ആശങ്കയും പ്രദേശത്തുകാർക്കുണ്ട്. പുതിയ തീരുമാനത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രദേശവാസികൾ കാണുന്നത്. നെന്മാറ, ആലത്തൂർ നിയമസഭാ മണ്ഡലങ്ങളിലൂടെയാണ് നിർദ്ദിഷ്ഠ ഭാരത് മാല പാത കടന്നുപോകുന്നത്. ദേശീയ പാതയായി വികസിപ്പിക്കുന്ന തോടെ തമിഴ്നാട്ടിലെ പ്രമുഖ വ്യാപാര കേന്ദ്രമായ പൊള്ളാച്ചിയിലേക്കും, തീർഥാടനകേന്ദ്രമായ പഴനിയിലേക്കും കേരളത്തിൽ നിന്നുള്ള എളുപ്പ റോഡ് മാർഗ്ഗമാവും. ആനമല, പറമ്പിക്കുളം, നെല്ലിയാമ്പതി തുടങ്ങിയ വിനോദസഞ്ചാര മേഖലകളിലേക്ക് തെക്കൻ കേരളത്തിൽ നിന്നുള്ള വർക്കുള്ള യാത്രയും സുഖമമാകും. ശബരിമല സീസണിലും മറ്റും തമിഴ്നാട്ടിലെ മധുര, പഴനി തുടങ്ങിയ തീർഥാടനകേന്ദ്രങ്ങളിൽ നിന്ന് ഗുരുവായൂർ തുടങ്ങിയ കേരളത്തിലെ തീർഥാടന കേന്ദ്രങ്ങളിലേക്കുള്ള പ്രധാന പാാതയായും റൂട്ട് മാറും. തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിൽ നിന്ന് കേരളത്തിലേക്കുള്ള പ്രധാന ചരക്കു ഗതാഗത റൂട്ട് ആയാണ് ഈ പാത പരിഗണിക്കുന്നത്. ആയതിനാൽ തമിഴ്നാട്ടിലെ പല്ലടം ഭാഗത്തുനിന്നും വരുന്ന ചരക്കു വാഹനങ്ങൾക്ക് കോയമ്പത്തൂർ, പാലക്കാട് ചുറ്റിയുള്ള യാത്ര ഒഴിവാക്കാനും കണ്ടെയ്നർ ലോറികൾ ഉൾപ്പെടെയുള്ളള വലിയ വാഹനങ്ങൾക്ക് എളുപ്പത്തിൽ കേരളത്തിലേക്ക് പ്രവേശിക്കാനാകും നിലവിൽ വീതി കുറവും കൊണ്ടും തകർച്ച കൊണ്ടും വീതികുറഞ്ഞ പാലവും വളവുകളും കൊണ്ട് ദുരിതമനുഭവിക്കുന്ന ഈറോഡ് ദേശീയപാത നിലവാരത്തിൽ വരുമെന്നത് പ്രതീക്ഷയോടെയാണ് ജനങ്ങൾ നോക്കിക്കാണുന്നത്.
Similar News
വടക്കഞ്ചേരി മൃഗാശുപത്രിയിലെ വൻ തേക്കുമരം ആശുപത്രി കെട്ടിടം നശിപ്പിക്കുമെന്ന് ആശങ്ക.
വിദ്യാര്‍ത്ഥിനിയുമായുള്ള അടുപ്പം പ്രശ്നമായി; റോഡില്‍ കൂട്ടത്തല്ലുമായി വിദ്യാര്‍ത്ഥികള്‍.
നീലച്ചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി.