പാലക്കാട് : ഗവ.മെഡിക്കൽ കോളേജിൽ ഡോക്ടർമാർ ഓപി ബഹിഷ്ക്കരിച്ച് സമരം നടത്തി.

പാലക്കാട് : ഗവ.മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്ന ഡോക്ടർമാർ ഓപി ബഹിഷ്ക്കരിച്ച് സൂചന സമരം നടത്തി. മൂന്ന് മാസത്തോളമായി തങ്ങൾക്ക് ലഭിക്കേണ്ട സ്റ്റൈപ്പൻ്റും ,മറ്റ് ആനുകൂല്യങ്ങളും നൽകാത്തതിൽ പ്രതിഷേധമറിയിച്ചു കൊണ്ടാണ് സൂചന സമരം നടത്തിയത് . മെഡിക്കൽ കോളേജിലെ ഹൗസ് സർജൻസി അസോസിയേഷൻ്റെ lനേതൃത്വത്തിലായിരുന്നു ഡോക്ടർമാരുടെ സമരം .അത്യാഹിത വിഭാഗത്തിൽ വരുന്ന രോഗികളെ ബുദ്ധിമുട്ടിക്കാതെ തികച്ചും മാതൃകപരമായിരുന്നു സമരം. ഡോക്ടർമാരുടെ മുടങ്ങികിടക്കുന്ന സ്റ്റൈപ്പൻ്റ് മുടക്കമില്ലാതെ അനുവദിക്കുക ,ഹൗസ് സർജൻസി വിഭാഗത്തിലെ 28 ഡോക്ടർമാർക്ക് N 95 മാസ്ക്ക് അനുവദിക്കുക, തുടങ്ങിയ കാര്യങ്ങളിൽ എത്രയും പെട്ടെന്ന് പരിഹാരം കാണണം എന്ന ആവശ്യങ്ങൾ ഉന്നയിച്ച് പട്ടികജാതി വികസന ഓഫീസർക്കും ,പട്ടികജാതി വികസന ഡയറക്ടർക്കും പരാതിയും നൽകിയിട്ടുണ്ട് .ഈ പരാതിയിൻമേൽ തുടർ നടപടി കൈകൊള്ളും എന്ന വിശ്വാസത്തിലാണ് ഡോക്ടർമാർ