January 15, 2026

ഒപ്പറേഷൻ കുബേരയുടെ ഭാഗമായി പിടിയിലായ നാലുപേരിൽ കിഴക്കഞ്ചേരി സ്വദേശിയും.

പാലക്കാട്‌: ബ്ലേഡ് മാഫിയക്കെതിരെ പൊലീസ് നടത്തുന്ന ഓപ്പറേഷൻ കുബേരയുടെ ഭാഗമായി പാലക്കാട് ജില്ലയിൽ നാല് പേരെ അറസ്റ്റ് ചെയ്തു. കൊടുമ്പ് സ്വദേശി ഷിജു, പട്ടാമ്പി സ്വദേശികളായ ഷഫീർ , ഹംസ, കിഴക്കഞ്ചേരി സ്വദേശി കണ്ണൻ എന്നിവരാണ് അറസ്റ്റിലായത്. ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടര്ന്ന് രണ്ട് കർഷകർ ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് പൊലീസ് നടപടി.ബ്ലേഡ് മാഫിയയ്ക്കതിരെ നടപടി ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.അറസ്റ്റിലായ കൊടുമ്പ് സ്വദേശി ഷിജുവിന്റെ വീട്ടില് നിന്നും ഒരു ലക്ഷം രൂപയും ചെക്കുകളും പൊലീസ് കണ്ടെടുത്തു. പണയമായി സ്വീകരിച്ച വാഹനങ്ങളുടെ രേഖകളും ആധാരങ്ങളും പൊലീസ് കണ്ടെടുത്തു. പാലക്കാട് സൗത്ത് പൊലീസാണ് റെയ്ഡ് നടത്തിയത്.