മൊബൈൽ പ്രണയം മൂത്ത് കൈകുഞ്ഞിനേയും ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയെ മംഗലംഡാം പോലിസ് അറസ്റ്റു ചെയ്തു.

വടക്കഞ്ചേരി: രണ്ടും ഏഴും വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ചുപോയ വീട്ടമ്മയെ ബാലനീതി നിയമ പ്രകാരം അറസ്​റ്റ്​ ചെയ്തു. വടക്കഞ്ചേരിയിൽ നേഴ്സായി ജോലി ചെയ്തിരുന്ന റാന്നി പൂവൻമല സ്വദേശിനിയായ രാജി 32 ആണ് ഭർത്താവിന്റെ വിടായ മംഗലഡാം കണിയമംഗലത്തു നിന്നും 27 കാരനായ കൊടുവായൂർ പനംകുറ്റി സ്വദേശിയുടെ കൂടെ മുലകുടി മാറാത്താ കുഞ്ഞിനെയും, 7 വയസുള്ള മകളെയും ഉപേക്ഷിച്ച് ഒളിച്ചോടിയത്. മൊബൈല്‍ ഫോണ്‍ വഴിയാണ് ഇരുവരും പരിചയത്തിലായത്. തേങ്കുറുശി പനങ്കുറ്റിയിലെ കാമുക​ന്‍െറ വീട്ടില്‍നിന്നാണ്​ ഇവരെ അറസ്​റ്റ്​ ചെയ്തത്.

ഏഴു മാസം മുൻപാണ് കണിയമംഗലത്തുനിന്നും ജോലിക്കെന്നും പറഞ്ഞു പുറത്തിറങ്ങിയ രാജി മൊബൈലിലൂടെ പരിചയപ്പെട്ട കാമുകന്റെ കൂടെ മുങ്ങിയത്. ഭർത്താവ് പോലീസിൽ പരാതിപ്പെട്ടെങ്കിലും കോവിഡ് തിരക്കിനിടയിൽ അന്വേഷണം ഇഴഞ്ഞു. ഭർത്താവ് സ്വന്തം നിലയിൽ നടത്തിയ അന്വേഷണത്തിൽ രാജിയുടെയും കാമുകന്റെയും വിവാഹ ഫോട്ടോ ലഭിച്ചു. ഇതിനെതുടർന്നാണ് മംഗലംഡാം പോലീസ് ഇരുവരേയും കണ്ടെത്തിയത്.

കാമുകന്റെ വീട്ടിലും, നാട്ടിലും അവിവാഹിതയാണെന്നും പത്തനംതിട്ടക്കാരിയാണെന്നുമാണ് രാജി പറഞ്ഞിരുന്നത്. കൈകുഞ്ഞടക്കമുള്ള മക്കളെ ഉപേക്ഷിച്ചു പോയ രാജിയെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയങ്കിലും, കോവിഡ് ബാധിതർ ആയതിനാൽ ജാമ്യം നൽകുകയായിരുന്നു. മംഗല ഡാം സർക്കിൾ ഇൻസ്‌പെക്ടർ ശ്രിനിവാസൻ, എസ്. ഐ നീൽ ഹെക്ടർ ഫെർണാണ്ടസ് എന്നിവരാണ് കേസ് അനോഷിച്ചത്. തുടർ അന്യോഷണ നടക്കുന്നുണ്ടന്ന് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു.