പാലക്കാട് : ഭാര്യയെയും, കുഞ്ഞിനെയും ഉപേക്ഷിച്ച് വീട് പൂട്ടി പോയ ഭര്‍ത്താവ് അറസ്റ്റില്‍. പാലക്കാട് ധോണി സ്വദേശി മനു കൃഷ്ണനാണ് പിടിയിലായത്. ഇയാളെ കോയമ്പത്തൂരിലെ ബന്ധു വീട്ടില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ ഹേമാംബിക നഗര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട സ്വദേശിനിയായ ശ്രുതിയാണ് മനു കൃഷ്ണന്റെ ഭാര്യ. ശ്രുതി പ്രസവത്തിന് പോയ ശേഷം മടങ്ങി വന്നപ്പോള്‍ ഇയാള്‍ വീട്ടില്‍ കയറ്റിയിരുന്നില്ല. കാരണം പോലും വ്യക്തമാക്കാതെയുള്ള ഭര്‍ത്താവിന്റെ നടപടിയെ തുടര്‍ന്ന് ശ്രുതിയും കുഞ്ഞും വീടിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.
തുടര്‍ന്ന് ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഇടപെട്ട് യുവതിക്കും കുഞ്ഞിനും സംരക്ഷണം ഒരുക്കണമെന്ന് ഉത്തരവിട്ടിരുന്നു.
ശ്രുതിക്ക് നല്ലൊരു വീട് വാടകയ്ക്ക് എടുത്ത് നൽകണമെന്നും, അവിടെ നിന്ന് കേസ് നടത്തട്ടേയെന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഇത് മനു അനുസരിച്ചില്ല. മനു താമസിക്കുന്ന വീടിനടുത്താണ് ശ്രുതിയും കുട്ടിയും താമസിക്കുന്നത്. ഇയാളെ ഇന്നലെ മുതൽ കാണാതായതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചതും അറസ്റ്റിലായതും.
Similar News
വടക്കഞ്ചേരി മൃഗാശുപത്രിയിലെ വൻ തേക്കുമരം ആശുപത്രി കെട്ടിടം നശിപ്പിക്കുമെന്ന് ആശങ്ക.
വിദ്യാര്‍ത്ഥിനിയുമായുള്ള അടുപ്പം പ്രശ്നമായി; റോഡില്‍ കൂട്ടത്തല്ലുമായി വിദ്യാര്‍ത്ഥികള്‍.
നീലച്ചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി.