പൈതലയിൽ പുലിയിറങ്ങി വളർത്തുനായയെ കൊന്നു.

ഒലിപ്പാറ: ജനവാസ മേഖലയായ ഒലിപ്പാറ/ പൈതല / നേർച്ചപ്പാറ മേഖലയിൽ പുലിശല്യം രൂക്ഷമാവുന്നു. ഇന്നലെ രാത്രി പൈതലയിൽ ഇറങ്ങിയ പുലി വീട്ടിലെ വളർത്തു നായയെ ആക്രമിച്ചു കൊന്നു.
പുതുശേരിയിൽ വർഗീസിന്റെ വീട്ടിലെ വളർത്തു നായയെ ഇന്നലെ രാത്രി ഒരുമണിയോടെയാണ് ആക്രമിച്ചത്. നായയുടെ ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ ബഹളംവെച്ചപോളാണ് പുലി കാട്ടിലേക്ക് തിരികെ പോയതെന്നു വീട്ടുകാർ പറയുന്നു. വിവരം അടുത്തുള്ള ഫോറസ്റ്റ് ഓഫിസിൽ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നേർച്ചപ്പാറ ഭാഗങ്ങളിലും പുലി നായയെ ആക്രമിച്ചു കൊലപെടുത്തിയിരുന്നു.