നെല്ലിയാമ്പതി : നെല്ലിയാമ്പതിയില്‍ കാട്ടാന ശല്യം അസഹ്യമായി. ചക്ക തേടിയാണ് ജനവാസ കേന്ദ്രങ്ങളില്‍ കാട്ടാനകള്‍ എത്തുന്നത്. നൂറടി, പാടഗിരി ഭാഗങ്ങളിലാണ് പലപ്പോഴും വാസസ്ഥലത്തിന് തൊട്ടടുത്ത് കാട്ടാന എത്തുന്നത്. ചിലപ്പോള്‍ ഒറ്റയാനെയും മറ്റു ചിലപ്പോള്‍ കാട്ടാനക്കൂട്ടത്തെയും ഇവിടെ കാണുമെന്ന് നാട്ടുകാര്‍ പറയുന്നു. വീടുകളില്‍നിന്ന് കാട്ടാന ഭക്ഷ്യസാധനങ്ങള്‍ എടുത്തുകൊണ്ടുപോയ സംഭവവും അടുത്തയിടെ ഉണ്ടായി. മണിക്കൂറുകളോളം വീടിന് ചുറ്റും കറങ്ങിയ ശേഷമാണ് പിന്മാറുന്നത്. ഭീതിപൂണ്ട നാട്ടുകാര്‍ വനം വകുപ്പ് അധികൃതരെ അറിയിക്കാറുണ്ടെങ്കിലും കാട്ടാനകളെ വാസസ്ഥലങ്ങളില്‍നിന്ന് അകറ്റാന്‍ കഴിയുന്നില്ല.
Similar News
വടക്കഞ്ചേരി മൃഗാശുപത്രിയിലെ വൻ തേക്കുമരം ആശുപത്രി കെട്ടിടം നശിപ്പിക്കുമെന്ന് ആശങ്ക.
വിദ്യാര്‍ത്ഥിനിയുമായുള്ള അടുപ്പം പ്രശ്നമായി; റോഡില്‍ കൂട്ടത്തല്ലുമായി വിദ്യാര്‍ത്ഥികള്‍.
നീലച്ചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി.