വണ്ടാഴിയിൽ വാഹന അപകടം കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചുകയറി

വണ്ടാഴി മോസ്‌ക്കോ മുക്കിൽ വാഹനാപകടം മുടപ്പലൂരിൽ നിന്നും മംഗലംഡാമിലെക്ക് വരുകയായിരുന്ന മാരുതി വാഗണർ കാർ റോഡിനരുകിൽ കിടന്ന കല്ലിൽ ഇടിച്ച് നിയന്ത്രണം വിട്ട് അടുത്തുള്ള വെള്ള ചാലിലേക്ക് കാർ തിരിഞ്ഞു നിന്നു ഇത് കണ്ട് റോഡിന് എതിർ വശമായ മംഗലംഡാമിൽ നിന്നും മുടപ്പലൂർ ഭാഗത്തേക്ക് വരുകയായിരുന്ന സിഫ്റ്റ് കാർ ഡ്രൈവർ വാഹനം നിയന്ത്രിക്കാൻ കഴിയാതെ അടുത്തുള്ള വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ച് കയറുകയായിരുന്നു എന്ന് സംഭവം കണ്ടുനിന്നവർ പറഞ്ഞു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്യപെട്ടിട്ടില്ല. KSEB യിൽ വിവരമറിയിച്ചതിനെ തുടർന്ന് ജീവനക്കാർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ഉള്ള നടപടികൾ നടത്തിവരുന്നു. മംഗലംഡാം പോലീസും സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.