നെന്മാറ: പോത്തുണ്ടി ഉദ്യാനവും സാഹസിക വിനോദ കേന്ദ്രവും ഇന്ന് തുറക്കും. നെല്ലിയാമ്പതിയിലേക്ക് സഞ്ചാരികളെ കോവിഡ് കുത്തിവെപ്പും ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിബന്ധനകളോടെ കടത്തിവിട്ടു തുടങ്ങി. നെല്ലിയാമ്പതിയിലെ പുലയൻപാറയില്‍ നിന്നും കാരാശൂരി, ആനമട, ഭാഗങ്ങളിലേക്ക് സഫാരി ജീപ്പ് സര്‍വീസിനും വനംവകുപ്പ് അനുമതി നല്‍കിയതോടെ സഞ്ചാരികളുടെ നെല്ലിയാമ്പതിയിലേക്കുള്ള ഒഴുക്ക് ആരംഭിച്ചു. മഴയ്ക്ക് ചെറിയ ഇടവേള വന്നതോടെ കോടയും മഞ്ഞും നിറഞ്ഞ തേയില തോട്ടങ്ങളും സഞ്ചാരികള്‍ക്ക് കൗതുകമായി.റോഡരികില്‍ വര്‍ണ്ണ വിസ്മയം വിരിച്ച് മഴക്കാലത്ത് മാത്രം തല കാണിക്കാറുള്ള ബാല്‍സം പൂക്കളും നിറഞ്ഞു. പകല്‍ സമയങ്ങളില്‍ കാട്ടാനക്കൂട്ടം പ്രധാന പാത അരികില്‍ വരുന്നതും സഞ്ചാരികളെ വിസ്മയിപ്പിക്കുന്നു.
കേശവന്‍പാറ, സീതാര്‍കുണ്ട്, ഗവണ്മെന്റ് ഓറഞ്ച് ഫാം, കാരപ്പാറ തൂക്കുപാലം എന്നിവയും സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രങ്ങളായി മാറി. നെന്മാറ- നെല്ലിയാമ്പതി പ്രധാന പാതയുടെ വശങ്ങളില് പുല്ലും പാഴ്ച്ചെടികളും വീണുകിടക്കുന്ന വന്‍ വൃക്ഷം കൊന്പുകളും വാഹന യാത്രയ്ക്ക് കാഴ്ച മറയുന്നതിനാല്‍ സഞ്ചാരികള്‍ക്ക് അപകടം ഭീഷണിയാവുന്നു. വരുന്ന ഒഴിവ് ദിവസങ്ങളായ ഓണത്തിന് മുമ്പായി റോഡിനു വശങ്ങളിലായി ഉള്ള തടസങ്ങള്‍ നീക്കം ചെയ്യണമെന്ന് നെല്ലിയാമ്പതി നിവാസികള്‍ ആവശ്യപ്പെട്ടു.ഓറഞ്ച് വിളവെടുക്കുന്ന കാലമായതിനാല്‍ അയല്‍ ജില്ലകളില്‍ നിന്നും ധാരാളം വിനോദസഞ്ചാരികള്‍ നെല്ലിയാമ്പതിയിൽ എത്തുമെന്ന പ്രതീക്ഷയിലാണ് നെല്ലിയാമ്പതിയിലെ വ്യാപാരികളും ടാക്സി ഡ്രൈവേഴ്സും.
Similar News
വടക്കഞ്ചേരി മൃഗാശുപത്രിയിലെ വൻ തേക്കുമരം ആശുപത്രി കെട്ടിടം നശിപ്പിക്കുമെന്ന് ആശങ്ക.
വിദ്യാര്‍ത്ഥിനിയുമായുള്ള അടുപ്പം പ്രശ്നമായി; റോഡില്‍ കൂട്ടത്തല്ലുമായി വിദ്യാര്‍ത്ഥികള്‍.
നീലച്ചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി.