ഫുൾ എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെ ആദരിച്ചു.

മംഗലംഡാം: സ്വാതന്ത്രദിനത്തോട് അനുബന്ധിച്ചു വണ്ടാഴി ഗ്രാമപഞ്ചായത്തിലെ വാർഡ് 13ലെ SSLC, +2 വിഭാഗങ്ങളിൽ ഫുൾ A+ നേടിയ കുട്ടികൾക്ക് വാർഡുമെമ്പർ പി.ജെ മോളിയുടെ നേത്രത്വത്തിൽ സ്നേഹാദരം നൽകി ആദരിച്ചു. ചടങ്ങിൽ ആശാവർക്കർ ജോബി സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ മോളി അധ്യക്ഷത വഹിച്ചു. മംഗലംഡാം സർക്കിൾ ഇൻസ്പെക്ടർ ശ്രീനിവാസൻ മുഖ്യാഥിതിയായിരുന്നു. അദ്ദേഹം കുട്ടികൾക്ക് സ്നേഹാദരമായ മൊമെന്റോ നൽകി അനുമോദിച്ചു. കുട്ടികൾക്ക് ഇനി പഠനം ഏതു രീതിയിൽ മുൻപോട്ടുപോകണം എന്നതിന്റെ മോട്ടിവേഷൻ ക്ലാസും സാർ നൽകി. ചടങ്ങിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കു മുൻപിൽ നിന്ന വാർഡിലെ ആരോഗ്യ പ്രവർത്തകർ, ആശവർക്കർമാർ, അംഗൻവാടി ടീച്ചർമാർ,ആർ ആർ ടി പ്രവർത്തകർഎന്നിവരെയും മൊമെന്റോനൽകി ആദരിച്ചു.