മംഗലംഡാം: കടപ്പാറ ആദിവാസി കോളനിയിലും പരിസരത്തുമായി 27 പേര്‍ക്ക് കോവിഡ്. പിഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ കോളനിയിലും പരിസരത്തുമായി 27 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.ഇന്നലെ വൈകീട്ട് വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ.എല്‍ രമേഷിന്റെ നേതൃത്വത്തില്‍ വാര്‍ഡ് മെന്പറും ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരും കോളനിയിലെത്തി ക്വാറന്റൈനില്‍ കഴിയാന്‍ സൗകര്യമില്ലാത്തവരെയെല്ലാം പഞ്ചായത്തിന്റെ മുടപ്പല്ലൂരിലുള്ള ഡിസിസിയിലേക്ക് മാറ്റി.കോളനിയിലെ സൗകര്യക്കുറവുകള്‍ രോഗവ്യാപനം കൂട്ടുമെന്നതിനാല്‍ അതീവ ജാഗ്രത നടപടി സ്വീകരിച്ചതായും പ്രസിഡന്റ് പറഞ്ഞു.ഇവിടെ വെളളച്ചാട്ടം കാണാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.പോലീസും രംഗത്തുണ്ട്.തീപ്പെട്ടി കൂടുപ്പോലെ തൊട്ടുരുമ്മിയാണ് കോളനിയിലെ വീടുകളെല്ലാം. വീടുകള്‍ക്കൊന്നും കക്കൂസോ കുളിമുറികളോ ഇല്ല. രണ്ട് വീടുകളില്‍ മാത്രമെ കക്കൂസ് ഉള്ളു.പാറപ്പുറങ്ങളായതിനാല് ഇവിടെ കക്കൂസ് നിര്‍മാണം പ്രായോഗികവുമല്ല. ഇതിനാല്‍ സമീപത്തെ പുഴയോരത്തും പുഴയിലുമാണ് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റുന്നത്.ഈ പുഴയാണ് കടപ്പാറ സെന്ററിലൂടെ ഒഴുകി രണ്ടാം പുഴ വഴി മംഗലംഡാം റിസര്‍വോയറിലെത്തുന്നത്.ഇനിനാല്‍ ജലമലിനീകരണ സാധ്യതയും ഏറെയാണ്. വേനല്‍ ശുദ്ധജല ദൗര്‍ലഭ്യത്തെ തുടര്‍ന്ന് കോളനിക്കാര്‍ക്ക് ത്വക്ക് രോഗങ്ങളും വയറിളക്കരോഗങ്ങളും പിടിപ്പെടാറുണ്ട്.കൃഷിഭൂമിക്കും വീടിനുമായി അഞ്ചര വര്‍ഷത്തിലേറെയായി മൂര്‍ത്തിക്കുന്നില്‍ ഭൂസമരം നടത്തി വരികയാണ് ഇവിടുത്തെ ആദിവാസികള്‍. ഇതിനിടൈയാണ് ഇപ്പോള്‍ കോവിഡ് മഹാമാരി പടര്‍ന്ന് ദുരിതം കൂട്ടുന്നത്.കോളനിയിലെ കുറച്ചു കുടുംബങ്ങളെ 30 കിലോമീറ്റര്‍ മാറി നെന്മാറക്കടുത്തേക്ക് മാറ്റാന്‍ ശ്രമം നടന്നെങ്കിലും അത് വിജയിച്ചിട്ടില്ല.കാടുമായി ബന്ധപ്പെട്ട് താമസ സൗകര്യം ഒരുക്കിയാല്‍ മാത്രമെ ഇവര്‍ക്ക് ജീവനോപാധി കണ്ടെത്തി ജീവിക്കാന്‍ കഴിയു.
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തുന്ന സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി.

Similar News
വടക്കഞ്ചേരി ടൗണില്‍ അനധികൃതനടപടികള് തകൃതി; കണ്ടില്ലെന്നു നടിച്ച് അധികൃതര്‍
വേനല്‍മഴയില്‍ മുങ്ങി മുടപ്പല്ലൂര്‍ ടൗണ്‍
പ്രകൃതിയുടെ കരുതൽ: പാത്തിപ്പാറയിൽ പാറക്കുഴിയിലെ നീരുറവ ഒരിക്കലും വറ്റാറില്ല