മംഗലംഡാമിലെ ബ്ലൂ സ്റ്റാർ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച നാലോളം യുവാകൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്, അസഹ്യമായ വയറുവേദനയെ തുടർന്ന് നാലുപേരെയും മംഗലംഡാം St.ജോസഫ് ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു, ഇന്ന് ഉച്ചയോടെയാണ് യുവാക്കൾ മംഗലംഡാമിലെ ബ്ലൂ സ്റ്റാർ റസ്റ്റോറന്റിൽ നിന്നും ചിക്കൻ അൽഫാം കഴിച്ചത്. തുടന്ന് വയറുവേദനയും മറ്റു ദേഹാസ്വസ്ഥ്യങ്ങളേയും തുടർന്ന് ഇവരെ മംഗലംഡാം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയുകയായിരുന്നു. ഫുഡ് ഇൻഫക്ഷൻ ആയ വിവരം ഹോട്ടൽ ഉടമയെ അറിയിച്ചുവെങ്കിലും മോശമായ സമീപനമാണ് ഹോട്ടൽ ഉടമയിൽ നിന്നും ഉണ്ടായതെന്നും ഇവർ പറയുന്നു. ഇതിനെ തുടർന്ന് കടയുടെ ഫോട്ടോ സഹിതം തങ്ങൾക്ക് ഉണ്ടായ അനുഭവം ഇവർ സമൂഹമാധ്യമം വഴി ജനങ്ങളെ അറിയിക്കുകയായിരുന്നു,
മംഗലംഡാമിലെ റസ്റ്റോറന്റിൽ നിന്നും അൽഫാം കഴിച്ച് നാലോളം യുവാക്കൾക്ക് ഭക്ഷ്യവിഷബാധയേറ്റു.

Similar News
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.