വടക്കഞ്ചേരി :പതിനൊന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ വടക്കഞ്ചേരി കൂട്ടപ്പുര പാടത്ത് വീട്ടിൽ അജീഷിനെ (29) വടക്കഞ്ചേരി സി ഐ, എം. മഹേന്ദ്രസിംഹന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തു. ആറാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ പീഡിപ്പിച്ചെന്ന വീട്ടുകാരുടെ പരാതി പ്രകാരം നടത്തിയ അന്വേഷണത്തെ തുടർന്നാണു പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പതിനൊന്നുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ.

Similar News
ദേശീയ പാതയിലെ വമ്പൻ കുഴിയിൽ വാഴ നട്ട് വാണിയമ്പാറയിൽ ഒറ്റയാൾ പ്രതിഷേധം.
പനംകുറ്റിയില് വിളകളൊന്നും ശേഷിപ്പിക്കാതെ കാട്ടാനകളുടെ വിളയാട്ടം
തൃശൂര് -പാലക്കാട് ദേശീയപാതയില് പതിനഞ്ചിടത്ത് നിര്മാണപ്രവൃത്തികള്