65ന്റെ നിറവിൽ മംഗലംഡാം, ഒപ്പം ലോക വിനോദ സഞ്ചാര ദിനാഘോഷതിന്റെ ഭാഗമായി സൈക്കിളിംഗും ഒപ്പം ആലത്തുർ MLA. KD പ്രസേനനും

ലോക വിനോദ സഞ്ചാര വാരാഘോഷത്തിന്റെ ഭാഗമായി ടൂറിസം വികസനം എല്ലാ മേഖലയിലും എന്ന സന്ദേശം ലക്ഷ്യമിട്ട് മംഗലം ഡാം ഉദ്യാനത്തിൽ വെച്ച് നടത്തിയ പരിപാടി ബഹു: ആലത്തൂർ MLA KD പ്രസേനൻ ഉദ്ഘാടനം ചെയ്തു, മംഗലംഡാമിന്റെ വികസന സാധ്യതകളെ കുറിച്ചും ജീവിതത്തിൽ സൈക്കിളിംഗിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പരിപാടിയിൽ വണ്ടാഴി പഞ്ചയത്ത് പ്രസിഡന്റ് KL രമേഷ് അധ്യക്ഷനായിരുന്നു, പ്രോഗ്രാം കോഡിനേറ്ററും DTPC പാലക്കാട്‌ അംഗവുമായ അജീഷ് സ്വാഗതം ചെയിതു സംസാരിച്ചു . മംഗലം ഡാമിൽ വച്ചു നടന്ന പരിപാടിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നൂറുകണക്കിന് സൈക്കിൾ റൈഡർമാരാണ് എത്തിച്ചേർന്നത്. എല്ലാ സൈക്കിൾ റൈഡർമാർക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയിതു,