കരിപ്പാലിയിൽ വാഹനാപകടങ്ങൾ തുടർകഥ.

വടക്കഞ്ചേരി – നെന്മാറ റൂട്ടിലെ കരിപ്പാലിയിൽ വാഹനാപകടങ്ങൾ തുടർകഥയാവുന്നു. ഇന്ന് വൈകുന്നേരത്തോടെ നെന്മാറ ഭാഗത്തുനിന്നും തൃശൂർ ഭാഗത്തോട്ടു ചരക്ക് കയറ്റി പോകുകയായിരുന്ന പിക്കപ്പ് വാൻ കരിപ്പാലി വളവിൽ വെച്ച് നിയന്ത്രണം വിട്ട് അടുത്തുള്ള തോട്ടത്തിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ആളപായങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപെട്ടിട്ടില്ലയെങ്കിലും ഈ മേഖലയിൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണ് എന്നാൽ, ഇവിടെ റീഫ്ലക്ടർ ലൈറ്റുകളോ, സ്പീഡ് ട്രാകുകൾ സ്ഥാപിക്കാനോ ഉള്ള നടപടികൾ ഒന്നും അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നില്ലയെന്നും നാട്ടുകാരിൽ നിന്നും പരാതികൾ ഉയരുന്നുണ്ട്.