മഗലംഡാം: ഇന്ന് പുലർച്ചയോടെ മംഗലംഡാമിൽ ഡീസിൽറ്റേഷൻ പദ്ധതി നടത്തുന്ന മണി മേനോൻ ഇൻഫ്രാടെക്ക് (MMIT) കമ്പനിക്ക് എതിരെ മംഗലംഡാമിന്റെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷമായി, മണി മേനോൻ ഇൻഫ്രാടെക്ക് കമ്പനിയെ മംഗലംഡാമിലെ ജനങ്ങൾ ഇനിയും എത്ര കാലം സഹിക്കണമെന്നും, മുടപ്പല്ലൂർ -മംഗലംഡാം റോഡിന്റെ ലോഡ് കപ്പാസിറ്റി എത്രണെന്നും എന്നാൽ ഈ വഴിയിലൂടെ കമ്പനി കയറ്റി അയക്കുന്ന ലോഡ് എത്രയെന്നുമുള്ള ചോദ്യങ്ങളാണ് പോസ്റ്ററിൽ ഉയർത്തിയിരിക്കുന്നത്, കമ്പനി പരാജയമാണോ എന്നും ഇവർ ചോദിക്കുന്നുണ്ട് മംഗലംഡാം ഉദ്യാനകാവടത്തിന്റെ ഗേറ്റിലും, CITU ചുമട്ടുതൊഴിലാളി ഓഫിസിന് മുന്നിലുള്ള വെയ്റ്റിംഗ് ഷെഡിലും ,BSNL ഓഫീലേക്കുള്ള വഴിയിലുമുൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷമായത്, എന്നാൽ ഇതിനെ കുറിച്ച് മറ്റ് പ്രതികരണങ്ങൾ ഒന്നും വന്നിട്ടില്ല
ഡീസിൽറ്റേഷൻ പദ്ധതി, MMIT കമ്പനിക്ക് എതിരെ മംഗലംഡാമിൽ വ്യാപകമായി പോസ്റ്ററുകൾ

Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.