മംഗലംഡാം ഡീസിൽറ്റേഷൻ പദ്ധതിയുടെ മറവിൽ നികുതി വെട്ടിപ്പോ?

മംഗലംഡാം ഡീസിൽറ്റേഷൻ പദ്ധതിയുടെ മറവിൽ നികുതി വെട്ടിപ്പും ശമ്പള തട്ടിപ്പും.

മംഗലംഡാം ഡീസിൽറ്റേഷൻ പദ്ധതിയുടെ ഭാഗമായി മണൽ ലോഡ് കയറ്റിപ്പോവുന്ന വണ്ടി കമ്പനിയിലെ ജീവനക്കാരൻ നടുറോഡിൽ തടഞ്ഞു. ജീവനക്കാരനായി നില നിർത്തുകയും എന്നാൽ ജോലിയിൽ പ്രവേശിപ്പിക്കുന്നില്ലെന്നും യുവാവ് പറയുന്നു. കോവിഡ് ഡ്യൂട്ടി കാലഘട്ടം മുതലുള്ള തന്റെ സാലറിയടക്കം ഏകദേശം നാൽപതിനായിരം രൂപക്ക് മുകളിൽ ഉപ കരാർ കമ്പനിയായ MMIT നൽകുവാനുണ്ടെന്നും എന്നാൽ ഇത് നൽകുകയോ തന്നെ ജോലിയിൽ പ്രവേശിപ്പിക്കുകയോ ഇപ്പോൾ ചെയ്യുന്നില്ല എന്നും യുവാവ് പറയുന്നു. തന്നെ ജോലിയിൽ പ്രവേശിപ്പിച്ചു ശമ്പള കുടിശിക തന്നു തീർക്കണമെന്ന് പലപ്പോഴായി താൻ ആവശ്യപ്പെട്ടെങ്കിലും കമ്പനി അതിനു തയാറാകുന്നില്ല. ഇതിനൊരു തീരുമാനമാവനാണ് താൻ വണ്ടി തടഞ്ഞതെന്നും, കൂടാതെ GST പോലും ഇല്ലാത്ത ബില്ലാണ് കമ്പനി അടിച്ചു നല്കുന്നതെന്നും. അളവിൽ കൂടുതൽ മണ്ണും മണലുമാണ് ഓരോ വണ്ടിയിലും കയറ്റി അയക്കുന്നത് എന്നും അതുമൂലം റോഡ് തകർച്ചക്കും കാരണമാവുന്നുണ്ടെന്നും ജീവനക്കാരൻ തന്നെ Mangalamdam media യോട് വെളിപ്പെടുത്തി. വണ്ടിതടയാൻ നാട്ടിലെ മറ്റ് യുവാക്കളും ഇടപെട്ടപ്പോൾ മംഗലംഡാം പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടറും, സബ് ഇൻസ്‌പെക്ടറും സ്ഥലത്തെത്തുകയും അതിനെ തുടർന്നുണ്ടായ ചർച്ചയിൽ വാഹനങ്ങൾ തടഞ്ഞതിനെ ശക്തമായ താക്കീത് നൽകുകയും, ശമ്പള പ്രശ്നം നാളെ സ്റ്റേഷനിൽ വച്ച് സംസാരിക്കാം എന്ന ഉറപ്പിന്മേൽ മണൽ കയറ്റി വന്ന വാഹനം വിട്ടയക്കുകയും ചെയ്തു.


ഇന്ന് വൈകുന്നേരം മണൽ ലോഡ് മംഗലംഡാമിൽ തടഞ്ഞപ്പോൾ.