ഒടുകൂർ – കുന്നംകോട്ട് കുളം റോഡിലെ അപകട ഭീഷണി. നാട്ടുകാരുടെ ഒറ്റകെട്ടായ നീക്കത്തിൽ ഒഴിവായി

മംഗലംഡാം: ഇന്ന് വൈകുന്നേരം പെയ്ത ശക്തമായ മഴയിൽ മംഗലംഡാം മുടപ്പല്ലൂർ റോഡിൽ , കുന്നംകോട്ട്കുളം മുതൽ ഒടുകൂർ വരെയുള്ള റോഡിലേക്ക് അപകട ഭീതിഉയർത്തും വീതം ധാരാളമായ് ചരലും കല്ലുകളും ചളിയും അടിഞ്ഞു കൂടി. അപകട സാഹചര്യം കണക്കിലെടുത്ത് കുന്നം കൊട്ടുകുളം CPI(M) ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രേദേശവാസികൾ ഒത്തൊരുമിച്ച് മണ്ണും കല്ലും ചളിയും റോഡിൽ നിന്നും നീക്കംചെയ്തു. കുന്നംകോട്ട് കുളം ഭാഗത്ത് മഴവെള്ളം ഒഴിക്കിപോകുവാനവശ്യമായ കാന നിർമ്മിക്കാത്തതിനാൽ കാലങ്ങളായി ഈ അവസ്ഥ തുടരുകയാണെന്നും, ഈ വിഷയം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തി എത്രയും പെട്ടെന്ന് ഈ പ്രശ്നത്തിൽ അധികൃതർ ഇടപെട്ട് അപകടങ്ങൾ ഒഴിവാക്കുവാനവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നാണ് തങ്ങളുടെ വിശ്വാസമെന്നും നാട്ടുകാർ പറഞ്ഞു.