പ്രകൃതിയെ നശിപ്പിച്ചുകൊണ്ട് മലിന്യനിക്ഷേപം കാന്താളം പുല്ലുമലയിൽ

ചിറ്റടി : കാന്തളം ചിറ്റടി റോഡിൽ പുല്ലുമലയോട് ചേർന്നുള്ള പുഴയോരത്തും സമീപത്തെ റോഡിലുമായി പ്ലാസ്റ്റിക്ക് ബാഗുകളിലും ചാക്കുകളിലും നിറച്ച് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവായിരിക്കുന്നു.കോഴിവേസ്റ്റ് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ റോഡിലും പുഴയിലുമയി തള്ളുന്നതിനാൽ ഇതിൽ നിന്നും വിമിക്കുന്ന ദുർഗന്ധം ഈ വഴിയിലൂടെയുള്ള യാത്ര പോലും ദുഷ്കരമായിരിക്കുകയാണ്. മാലിന്യം നിക്ഷേപിക്കരുത് എന്നുള്ള ബോർഡ്‌ വണ്ടാഴി ഗ്രാമപഞ്ചായത്ത് അധികൃതർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മലിന്യങ്ങൾ ദിനംപ്രതി ഇവിടെ അടിഞ്ഞുകൂടുന്ന സ്ഥിതിയിൽ മാറ്റമൊന്നും വന്നിട്ടില്ല. ഇരുട്ടിന്റെ മറവിൽ ജനങ്ങളെ ഉപദ്രവിക്കുന്ന രീതിയിൽ വഴിയോരങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും. ഇവിടങ്ങളിൽ ക്യാമറകൾ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.