January 15, 2026

ശക്തമായ മഴ ഓടംതോട് മേഖലയിൽ മലവെള്ള പാച്ചിൽ: ഉരുൾ പൊട്ടൽ ഭീതിയിൽ ജനങ്ങൾ

മംഗലംഡാം: ഇന്ന് വൈകുന്നേരം പെയ്ത ശക്തമായ മഴയിൽ മംഗലംഡാം ഓടംതോട് മേഖലയിൽ ശക്തമായ മലവെള്ള പാച്ചിൽ. ഉരുൾ പൊട്ടൽ സാഹചര്യം കണക്കിലെടുത്ത് പന്ത്രണ്ടോളം കുടുംബങ്ങളെ അധികൃതർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. നിലവിൽ ഓടംതോട് പാലം മുങ്ങി വെള്ളം സമീപത്തെ വീടുകളിലേക്കും തോട്ടങ്ങളിലേക്കും കയറി തുടങ്ങി എന്നാണ് നിലവിലെ റിപ്പോർട്ടുകൾ. കഴിഞ്ഞദിവസങ്ങളിൽ ഈ മേഖലയിൽ ഉരുൾ പൊട്ടൽ ഉണ്ടായത് ജനങ്ങളെ കൂടുതൽ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.