പാലക്കാട് : ആനക്കൊമ്പുമായി മൂന്നുപേര്‍ പിടിയില്‍. കോയമ്പത്തൂര്‍ സ്വദേശികളായ കറുപ്പുസ്വാമി (41), റഹ്മത്തുള്ള(43), കല്‍മണ്ഡപം സ്വദേശി ഫൈസല്‍ (42) എന്നിവരെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്ന് രണ്ട് കൊമ്പുകൾ കണ്ടെടുത്തു. റഹ്മത്തുള്ള കൈവശമുണ്ടായിരുന്ന ആനക്കൊമ്പ് ബന്ധുവായ ഫൈസലിന്റെ സഹായത്തോടെ വില്‍ക്കുന്നതിന് ശ്രമിക്കുമ്പോഴാണ് പിടിയിലായത്.ആനക്കൊമ്പ് വില്‍പ്പനക്കായി ചിലര്‍ സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് പരിസരത്ത് നില്‍ക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വനംവകുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ് എത്തിയാണ് ഇവരെ പിടികൂടിയത്. കല്‍മണ്ഡപത്തുവെച്ച് വില്‍ക്കാനായിരുന്നു സംഘത്തിന്റെ നീക്കം. ഇവരില്‍നിന്ന് ഒരു ബൈക്കും പിടിച്ചെടുത്തു. ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ദീലിപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെയും, ആനക്കൊമ്പും വാളയാര്‍ വനം വകുപ്പിന് കൈമാറി.
പാലക്കാട് ആനക്കൊമ്പുകളുമായി മൂന്ന് പേർ പിടിയിൽ.

Similar News
വടക്കഞ്ചേരി മൃഗാശുപത്രിയിലെ വൻ തേക്കുമരം ആശുപത്രി കെട്ടിടം നശിപ്പിക്കുമെന്ന് ആശങ്ക.
വിദ്യാര്‍ത്ഥിനിയുമായുള്ള അടുപ്പം പ്രശ്നമായി; റോഡില്‍ കൂട്ടത്തല്ലുമായി വിദ്യാര്‍ത്ഥികള്‍.
നീലച്ചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി.