January 15, 2026

ചലച്ചിത്ര നടി കോഴിക്കോട് ശാരദ അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര നടി കോഴിക്കോട് ശാരദ (84) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശിയായ ശാരദ നാടകങ്ങളിലൂടെ അഭിനയ ജീവിതത്തിന് തുടക്കം. അങ്കക്കുറിയാണ് (1979) ആദ്യ സിനിമ. തുടർന്ന് അനുബന്ധം, നാൽക്കവല, അന്യരുടെ ഭൂമി, ഉത്സവപ്പിറ്റേന്ന്, സദയം, സല്ലാപം, കിളിച്ചുണ്ടൻ മാമ്പഴം, അമ്മക്കിളിക്കൂട്, നന്ദനം, യുഗപുരുഷൻ, കുട്ടിസ്രാങ്ക്. എന്നിവയുൾപ്പെടെ എൺപതോളം ചിത്രങ്ങളിൽ ശാരദ അഭിനയിച്ചിട്ടുണ്ട്. ഭൂരിഭാഗം സിനിമകളിലും ചെറിയ വേഷങ്ങളിലായിരുന്നു അഭിനയിച്ചിരുന്നത്.ടെലിവിഷൻ സീരിയലുകളിലും സജീവമായിരുന്നു.മക്കൾ: ഉമദ, സജീവ്, രജിത, ശ്രീജിത്ത്.