നമ്മുടെ നാടിന്റെ അഭിമാനമായി ഈ കൊച്ചു മിടുക്കി.

മംഗലംഡാം: ഹിമാചൽപ്രദേശിൽ വച്ച് നടക്കുന്ന ദേശീയ ഖോ -ഖോ ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിൽ മംഗലംഡാം ലൂർദ് മാതാ ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും. മംഗലംഡാം പുള്ളോകുളമ്പ് രമേഷിന്റെയും, സത്യഭാമയുടെയും മകളുമായ ഗോപിക.ആർ, കഴിഞ്ഞ മാസം പാലക്കാട് കൊട്ടേക്കാട് വെച്ച് നടന്ന ടീം സെലക്ഷനിൽ നടത്തിയ മികച്ച പ്രകടനമാണ് ഗോപികക്ക് കേരള ടീമിലേക്കുള്ള വഴിതുറന്നത്.

അച്ഛൻ രമേഷും, അമ്മയും കൂലിപ്പണിക്കാരാണ്. ദേശിയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി നവംബർ പതിമൂന്നിന് മലപ്പുറത്ത് സംഘടിപ്പിച്ചിരിക്കുന്ന കോച്ചിങ് ക്യാമ്പിൽ ഗോപിക പങ്കെടുക്കും. തുടർന്ന് ഇരുപ്ത്തിമൂന്നാം തിയതി ഹിമാചൽ പ്രദേശിലേക്ക് ടീം യാത്രതിരിക്കും. എല്ലാവരുടെയും പ്രർത്ഥനയുണ്ടാവണമെന്ന് ഗോപിക മംഗലംഡാം മീഡിയയോട് ആവശ്യപെട്ടു. ഗോപികയുടെ സഹോദരി ദേവിക.ആർ ഇതേ സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയാണ്.

നമ്മുടെ നാടിന്റെ അഭിമാനമായ ഈ കൊച്ചു മിടുക്കിക്ക് മംഗലംഡാം മീഡിയയുടെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.