കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന്റെ മരണം ; ഇന്ന് നെന്മാറ DFO ഓഫീസ് ഉപരോധിക്കും

നെന്മാറ : ഇന്നലെ ഒലിപ്പാറയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ മത്തായി (76) മരണമടഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച്, ഫാദർ മാർ. കൊച്ചുപുരക്കലി ന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ വിവിധ കർഷകസംഘടനകളും, പഞ്ചായത്ത് മെമ്പറുമാരും, രാഷ്ട്രീയ പാർട്ടി നേതാക്കളും, നാട്ടുകാരും പങ്കെടുത്തിരുന്നു. തുടർന്ന് നടന്ന ചർച്ചയിൽ ഇന്ന് ഉച്ചക്ക് 1:30ന് നെന്മാറ DFO ഓഫീസ് ഉപരോധിക്കുവാൻ തീരുമാനിക്കുകയായിരുന്നു.മരിച്ചുപോയ മാണി മാത്തായിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും, വന്യമൃഗങ്ങളിൽ നിന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനാവശ്യമായ നടപടികൾ സർക്കാരും, വനംവകുപ്പും കൈകൊള്ളണമെന്നും, നിലവിലെ നഷ്ടപരിഹാര തുക വർധിപ്പിക്കണമെന്നുമാണ് സമരസമിതിയുടെ ആവശ്യങ്ങൾ.