ലോക എയ്‌ഡ്‌സ് ദിനത്തോടാനുബന്ധിച്ച് എയ്‌ഡ്‌സ് ബോധവൽക്കരണ പ്രതിജ്ഞയും, സെമിനാറും നടത്തി.

കിഴക്കഞ്ചേരി: ലോക ഏയ്ഡ്സ് ദിനത്തോടനുബന്ധിച്ച് കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ Dr. ഷീന സ്റ്റാലിന്റെ നേതൃത്വത്തിൽ എയ്‌ഡ്‌സ് ബോധവൽക്കരണ പ്രതിജ്ഞ എടുത്തു. ദിനാചരണത്തിന്റെ ഭാഗമായി കിഴക്കഞ്ചേരി അമ്പിട്ടൻതരിശ് വായനശാലയിൽ ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു. ഹെൽത്ത്‌ ഇൻസ്പെക്ടർ ബെന്നി സെമിനാറിന് നേതൃത്വം നൽകി. സാറാമ്മ, രജില, ഷീല, ഈനാശു, ഷൈജു എന്നിവരും യോഗത്തിൽ സംസാരിച്ചു.