ചിറ്റലംചേരിയിൽ ബൈക്ക് മരത്തിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.

നെന്മാറ: ചിറ്റിലംചേരി കടമ്പിടിയിൽ നടന്ന വാഹനാപകടത്തിൽ 19 കാരനു ദാരുണാന്ത്യം. മുടപ്പല്ലൂർ തെക്കുംചേരി പ്രേമകുമാരന്റെ മകൻ അഭിഷേക് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചിറ്റടിയിലെ രതീഷിന്റെ മകൻ ചാലഞ്ചിനു പരിക്കേറ്റിട്ടുണ്ട്. നെമ്മാറ നേതാജി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളാണ് മരണപ്പെട്ട അഭിഷേകും പരിക്കേറ്റ ചാലഞ്ചും. വൈകീട്ട് 4:15 ഓടെയാണ് അപകടം. ക്ലാസ്സ്‌ കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടം. നിയന്ത്രണം വിട്ട ബൈക്ക് മരത്തിൽ ഇടിക്കുകയായിരുന്നു. അഭിഷേകാണ് ബൈക്ക് ഓടിച്ചിരുന്നത്. ചാലഞ്ചിനു കാലിനു പരിക്കേറ്റിട്ടുണ്ട്. അഭിഷേകിന്റെ മരണത്തിൽ കോളേജിന് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.