കൂനൂർ അപകടത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് പ്രണാമർപ്പിച്ചു

കയറാടി: ഫ്രണ്ട്സ് കൂട്ടായ്മയും, വോയ്സ് ഓഫ് കയറാടിയും, ജൂനിയേഴ്സ് കൂട്ടായ്മയും സംയുക്തമായി ഊട്ടി കുനൂരിൽ വച്ചു നടന്ന വ്യോമസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽ വീരമൃത്യു വരിച്ച ധീര സൈനികർക്ക് പ്രണാമമർപ്പിച്ചു. പരിപാടി കയറാടി ഫ്രണ്ട്സ് കൂട്ടായ്മ്മ ഡയറക്ട് ബോർഡ് മെമ്പർ പ്രദീപ് കയറാടി ഉദ്ഘാടനം ചെയ്തു , പ്രസിഡണ്ട് ശ്യാം സുന്ദർ അദ്ധ്യക്ഷത വഹിച്ചു ഫ്രണ്ട്‌സ് കൂട്ടായ്മ ചെയർമാൻ രഘുകുമാർ സ്വാഗതവും കൂട്ടായ്മ വൈസ് പ്രസിഡണ്ട് എൽദോസ്, എക്സിക്യൂട്ടീവ് മെമ്പർ റഫീക്ക് എന്നിവർ ജവാൻമാർക്ക് പ്രണാമർപ്പിച്ച് കൊണ്ട് സംസാരിച്ചു ജൂനിയേഴ്സ് കൂട്ടായ്മ പ്രസിഡണ്ട് വിഷ്ണു നന്ദി പറയുകയും ചെയ്തു.