വകുപ്പുകൾ തമ്മിൽ ഉള്ള മത്സരം:പാലങ്ങൾ ഒന്നായി: അപ്രോച്ച് റോഡ് നന്നാക്കാതെ അധികൃതർ.

മംഗലംഡാം: മംഗലംഡാം-പറശ്ശേരി റോഡിലെ വിവാദ പാലം ഒരു വർഷത്തിനു ശേഷം ഒന്നാക്കി സഞ്ചാരയോഗ്യമാക്കി.പി.ഡബ്ല്യു.ഡി.-ജലസേചന വകുപ്പ് തർക്കമാണ് നടുവിൽ കൈവരിയുമായി പാലം രണ്ടായി നിൽക്കാൻ കാരണമായത്.മംഗലംഡാം പോലീസ് സ്റ്റേഷന് സമീപം 3.6 മീറ്റർ വീതിയിൽ ഇടുങ്ങിയ പാലമാണ് ഉണ്ടായിരുന്നത്.അണക്കെട്ടിലെ മണ്ണ് നീക്കലിന്റെ ആവശ്യത്തിനായി ജലസേചന വകുപ്പ് പാലത്തിന്റെ ഇടതുവശത്ത് അതേ വീതിയിൽ മറ്റൊരു പാലം നിർമിച്ചെങ്കിലും നടുവിലെ കൈവരിയും നിരപ്പ് വ്യത്യാസവും കാരണം ഉപയോഗപ്രദമാകാതെ കിടക്കുകയായിരുന്നു. ഒടുവിൽ, പൊതുമരാമത്ത് വകുപ്പ് അവരുടെ അധീനതയിലുള്ള പാലം ടാർ ചെയ്ത് ഉയർത്തുകയും തടസ്സമായിരുന്ന കൈവരി പൊളിച്ചുനീക്കുകയുമാണ് ചെയ്തത്. നാട്ടുകാരുടെ നിരന്തര പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് ഈ നടപടി.പാലങ്ങളിലെ കുഴിയടയ്ക്കാനുള്ള അടിയന്തര ഫണ്ട് ഉപയോഗിച്ചാണ് പണി ചെയ്തത്. പാലം ഒന്നായെന്ന് തോന്നുമെങ്കിലും പാലം ഇപ്പോഴും രണ്ട് വകുപ്പുകളുടെ ഉടമസ്ഥതയിലാണ്.പുതിയ പാലത്തിന്റെ ഉപരിതലമോ അപ്രോച്ച് റോഡോ ടാർ ചെയ്തിട്ടില്ല. അതുകൂടി പൂർത്തിയായാലേ സുരക്ഷിതയാത്ര സാധ്യമാകൂ.

_______________________________

വാർത്തകൾ അറിയാൻ..

Mangalam Dam Media ഗ്രൂപ്പിൽ അംഗമാവു..??https://chat.whatsapp.com/Ce0iZLm49pc8BiSMY9Z9eo