കൊൽക്കത്ത ദേശീയ ജൂനിയർ വോളിബോൾ മീറ്റിനുള്ള കേരള ടീമിൽ മംഗലംഡാം സ്വദേശി കിരൺ സുരേഷും

മംഗലംഡാം: മംഗലംഡാമുകാർക്ക് അഭിമാന നിമിഷം കൊൽക്കത്തയിൽ വെച്ച് നടക്കുന്ന ദേശീയ വോളി ബോൾ മത്സരത്തിൽ 12 അംഗ കേരള ടീമിലേക്ക് മംഗലംഡാം സ്വദേശി കിരൺ സുരേഷ് തെരഞ്ഞെടുക്കപ്പെട്ടു. പത്തനംതിട്ട സ്പോർട്സ് കൗൺസിലിന് കീഴിലുള്ള സെൻതോമസ് കോഴഞ്ചേരി കോളേജിലെ വിദ്യാർത്ഥിയും മംഗലം ഡാം രമേഷ് സ്റ്റോർസ് ഉടമ സുരേഷിന്റെയും സുനിതയുടെയും മകനാണ് കിരൺ, കഴിഞ്ഞ ദിവസം കോഴിക്കോട് വെച്ച് നടന്ന കേരള ജൂനിയർസ് ടീമിലേക്കുള്ള സെലക്ഷൻ മത്സരങ്ങളിൽ അറ്റാക്കാർ പൊസിഷനിലെ മികച്ച പ്രകടനമാണ് കേരള ടീമിലേക്ക് കിരണിന് വഴി തുറന്നു നൽകിയത് ,