ശ്രീ കുറുമാലി ഭഗവതി ഷേത്രത്തിൽ കതിരുത്സവം ആഘോഷിച്ചു.

മം​ഗ​ലം​ഡാം: ശ്രീ​കു​റു​മാ​ലി ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ ക​തി​രു​ത്സ​വം ആ​ഘോ​ഷി​ച്ചു. ഉ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന ജ​ന​കീ​യ ച​ട​ങ്ങാ​യ ക​തി​രെ​ഴു​ന്ന​ള്ള​ത്ത് ഒ​ടു​കൂ​ര്‍ മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ല്‍ നി​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടു മ​ണി​ക്ക് ആ​രം​ഭി​ച്ചു.
ക​ല്ലാ​ന​ക്ക​ര ദേ​ശ​ത്തി​ന്‍റെ കെ​ട്ടു കു​തി​ര, ഒടുകൂർ ദേശത്തിന്റെയും പ​ന്നി​ക്കു​ള​മ്പ് ദേശത്തിന്റെയും ക​തി​രും തണ്ടും കു​ട​യും എ​ന്നി​വ ചെ​ണ്ട​മേ​ള​ത്തി​ന്‍റെ അ​ക​മ്പടി​യോ​ടെ മം​ഗ​ലം​ഡാ​മി​ലെ​ത്തി പ​റ​ശ്ശേ​രി ദേ​ശ​ത്തി​ന്‍റെ ക​തി​രും തണ്ടും കു​ട​യു​മാ​യി​ച്ചേ​ര്‍​ന്ന് എ​ഴു​ന്ന​ള്ള​ത്ത് ഏ​ഴ് മ​ണി​ക്ക് ക്ഷേ​ത്ര​സ​ന്നി​ധി​യി​ല്‍ എ​ത്തി​ച്ചേ​ര്‍​ന്നു. രാ​ത്രി പൊ​റാ​ട്ടു​നാ​ട​കം അ​ര​ങ്ങേ​റി. കാ​ല​ത്ത് 5.30ന് ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ​യാ​യി​രു​ന്നു ഉ​ത്സ​വാ​രം​ഭം. തു​ട​ര്‍​ന്ന് 6.30ന് ​ഉ​ഷ​പൂ​ജ, 11ന് ​പാ​ണ്ടി​മേ​ളം, 2ന് ​എ​ഴു​ന്ന​ള്ള​ത്ത്, 6.30ന് ​ദീപാ​രാ​ധ​ന എ​ന്നി​വ ന​ട​ന്നു.