മംഗലംഡാം :എടുത്തു വളർത്തിയ വനപാലകരെ വിട്ടുപിരിഞ്ഞു കാട്ടിൽ പോകാൻ കൂട്ടാക്കാതെ സുന്ദരി എന്ന വിളിപേരുള്ള ഒരു മ്ലാവ്.ഏകദേശം 2 മാസം പ്രായമുള്ളപ്പോഴാണ് കുറുക്കന്റെ ആക്രമണത്തിൽ നിന്നും പരിക്കേറ്റ് അവശയായ മ്ലാവ് കുഞ്ഞിനെ മംഗലംഡാം – കരിങ്കയം ഫോറെസ്റ്റ് ഡിവിഷന് കീഴിലുള്ള വനത്തിൽ നിന്നും വനപാലകർക്കു ലഭിക്കുന്നത്. പരുക്ക് ഗുരുതരമായതിനാലും കുഞ്ഞായിരുതിനാലും മരുന്നും ഭക്ഷണവും നൽകി കരിങ്കയം ഫോറസ്റ്റ് ഓഫീസിൽ തന്നെ മ്ലാവിനെ സംരക്ഷിച്ചു പൊന്നു. കൂടാതെ സുന്ദരിയെന്ന പേരും നൽകി പൂർണമായും ആരോഗ്യം കൈവരിക്കുമ്പോൾ തിരിച്ചു കാട്ടിലയക്കാനായിരുന്നു വനപാലകരുടെ പദ്ധതി. പക്ഷെ വളർന്നു 8 മാസം കഴിഞ്ഞിട്ടും കാട്ടിലേക്കു മടങ്ങുവാൻ സുന്ദരി തയ്യാറല്ല. ഫോറെസ്റ്റ് ഓഫീസിനു ചുറ്റുമുള്ള കാട്ടിലൂടെ മേഞ്ഞു നടന്നാലും വനപാലകരുടെ സുന്ദരി എന്ന ഒരു വിളി മതി അവൾ ഓടിയെത്താൻ,

ദോശയും തൊലി കളഞ്ഞു കൊടുക്കുന്ന പഴവുമാണ് സുന്ദരിയുടെ ഇഷ്ടഭക്ഷണം. വനപാലകരുടെ ക്വാർട്ടേഴ്‌സിൽ സുന്ദരിക്കായി ഒരു പങ്ക് ഭക്ഷണം എപ്പോഴും മാറ്റി വച്ചിരിക്കും. . ഇതിനകം ഫോറെസ്റ്റ് ഓഫീസിൽ എത്തുന്ന എല്ലാവരുടെയും അരുമയായി മാറിക്കഴിഞ്ഞു സുന്ദരി.
Similar News
നാല് ചക്ര ഓട്ടോ ടാക്സി വാഹനങ്ങൾക്ക് സൗജന്യ പാസ് നൽകണം ; പന്നിയങ്കരയിൽ പ്രതിഷേധം
KSRTC ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; യാത്രക്കാരെ സുരക്ഷിതമാക്കി വാഹനം ഒതുക്കി നിർത്തി.
വടക്കഞ്ചേരി-മണ്ണുത്തി ദേശീയ പാതയിൽ 3 വർഷത്തിനുള്ളിൽ 20 പേരുടെ ജീവൻ പൊലിഞ്ഞു, നിർമ്മാണം പൂർത്തിയാക്കാതെ ടോൾ പിരിക്കാൻ കമ്പനി.