വണ്ടാഴി: വണ്ടാഴി CVMHSS 92 – 93 SSLC ബാച്ച് സൗഹൃദ കൂട്ടായ്മ 26-12-2021 ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി. നീണ്ട 28 വർഷത്തിന് ശേഷം ഒരു മിച്ച് പഠിച്ച ആ സഹപാഠി കൾ ഒന്നിച്ചിരുന്നു. പ്രസിഡണ്ട് കെ.അനന്തൻ്റെ അദ്ധ്യക്ഷ തിയിൽ ചേർന്ന സംഗമ ത്തിൽ ജോ.സെക്രട്ടറി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. മുൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ രാമചന്ദ്രൻ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഹെഡ്മിസ്ട്രസ് രഞ്ജിനി ടീച്ചർ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രിൻസിപ്പ ൽ വിജയകുമാർ ആശംസ അർപ്പിച്ചു. 92-93 കാലഘട്ടത്തിൽ പഠിപ്പിച്ച അദ്ധ്യാപകരായ കാസിം മാസ്റ്റർ, ചന്ദ്രൻ മാസ്റ്റർ, രമാ ദേവി ടീച്ചർ, മുരളി മാസ്റ്റർ, ജയരാജൻ മാസ്റ്റർ എന്നിവരെ ആദരിക്കുകയും ചെയ്തു. വൈസ് പ്രസിഡണ്ട് രേണുക നന്ദി പറഞ്ഞ് ഉദ്ഘാടന സെഷൻ അവസാനിച്ചു. ഉച്ചഭക്ഷണശേഷം കുട്ടികളുടെ കലാപരി പാടികളും, പുരുഷ സഹ പാഠികളുടെ തിരുവാതിരക്കളി സംഗമത്തിന് മാറ്റു കൂട്ടി.
പ്രദേശിക വാർത്തകൾക്ക് മംഗലംഡാം മീഡിയ WhtsApp Group -ൽ അംഗമാവുക.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.