മംഗലംഡാം: മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാന്‍ ഇടനിലക്കാരനായി നിന്ന മംഗലംഡാം സ്വദേശി തമിഴ്നാട് പൊലീസിന്റെ പിടിയില്‍.
മംഗലംഡാം ഒലിംകടവ് കാഞ്ഞിക്കല്‍ വീട്ടില്‍ ടോണി കെ പയസാണ് (34) പിടിയിലായത്. കോയമ്ബത്തൂര്‍ മുത്തൂറ്റ് സ്ഥാപനത്തിലെ ഓഡിറ്റ് വിഭാഗത്തില്‍ ജീവനക്കാരനാണ് ടോണി. തമിഴ്നാട്ടില്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയായ വീരഭദ്രന്‍ (56) മോഷ്ടിച്ച് കൊണ്ടുവരുന്ന സ്വര്‍ണം ടോണിയുടെ സഹായത്തോടെ മുത്തൂറ്റിന്റെ സ്ഥാപനത്തില്‍ പണയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തുന്നത്. ട്രിച്ചി സിറ്റി ശ്രീരംഗം പൊലീസ് സ്റ്റേഷനിലെ തൊണ്ണൂറിലധികം കേസുകളില്‍ തെളിയിക്കപ്പെട്ട 25 കേസുകളിലായി 65 പവനോളം സ്വര്‍ണം പണയപ്പെടുത്തി തട്ടിപ്പു നടത്തിയതായി കണ്ടെത്തി. ഇനിയും നിരവധി കേസുകള്‍ ചുരുളഴിയാനുള്ളതായി ഇന്‍സ്പെക്ടര്‍ രാജയുടെ നേതൃത്വത്തില്‍ എത്തിയ ട്രിച്ചി സിറ്റി ശ്രീരംഗം പൊലീസ് സംഘം പറഞ്ഞു. മംഗംലം ഡാം എസ്.ഐ നീല്‍ ഹെക്ടര്‍ ഫെര്‍ണാണ്ടസ്, ഹെഡ് കോണ്‍സ്റ്റബിള്‍ പ്രമോദ്, കോണ്‍സ്റ്റബിള്‍ മാരായ റഷീദ്, ശിവദാസന്‍ എന്നിവരുടെ സഹായത്തോടെയാണ് പ്രതിയെ ഒലിം കടവിലെ വീട്ടില്‍ നിന്നും പിടികൂടിയത്.
മോഷ്ടിച്ച സ്വർണം വിൽക്കൽ: ഇടനിലക്കാരനായ മംഗലംഡാം സ്വദേശി പിടിയിൽ.

Similar News
വടക്കഞ്ചേരി ടൗണിലെ തെരുവുവിളക്കുകളുടെ സമയക്രമം പ്രശ്നമാകുന്നു
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.