നെല്ലിയാമ്പതി: പുല്ലുകാട് പട്ടികവര്‍ഗ കോളനിയില്‍ വൈദ്യുതിയെത്തി. ഗവ. ഫാമില്‍ നിന്നും ഒരേക്കര്‍ ഭൂമി വീതം 152 ആദിവാസി കുടുംബാംഗങ്ങള്‍ക്കു വിതരണം ചെയ്തിരുന്നു. 26 കുടുംബങ്ങള്‍ താമസിക്കുന്ന കോളനിയിലേക്കാണ് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ഏകദേശം 29 ലക്ഷം രൂപ ചിലവഴിച്ച് വൈദ്യുതി എത്തിച്ചത്. കോളനിയിലെ മറ്റു കുടുംബങ്ങള്‍ക്കും വൈദ്യുതി കണക്ഷന് നല്‍കാനുള്ള പദ്ധതിയും തുടക്കം കുറിക്കുന്നതായും കെ.ബാബു എംഎല്‍എ അറിയിച്ചു. കോളനി പരിസരത്ത് ചേര്‍ന്ന ചടങ്ങില്‍ വൈദ്യുതി ലൈനും ട്രാന്‍സ്ഫോര്‍മര്‍ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം കെ. ബാബു എംഎല്‍എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി അധ്യക്ഷയായി. നെല്ലിയാമ്പതി പഞ്ചായത്ത് പ്രസിഡന്റ് പ്രിന്‍സ് ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ രാജീവ്, ജില്ലാ പഞ്ചായത്ത് അംഗം ആര്. ചന്ദ്രന്, വി. ഫാറൂഖ്, ആര്. ചിത്തിരന്‍ പിള്ള, രവി മൂപ്പന്, കെ.ആര്. കൃഷ്ണദാസ്, കെ.സി. ജിനീഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രദേശിക വാർത്തകൾക്ക് മംഗലംഡാം മീഡിയ WhtsApp Group-ൽ അംഗമാവുക.
Similar News
വടക്കഞ്ചേരി മൃഗാശുപത്രിയിലെ വൻ തേക്കുമരം ആശുപത്രി കെട്ടിടം നശിപ്പിക്കുമെന്ന് ആശങ്ക.
വിദ്യാര്‍ത്ഥിനിയുമായുള്ള അടുപ്പം പ്രശ്നമായി; റോഡില്‍ കൂട്ടത്തല്ലുമായി വിദ്യാര്‍ത്ഥികള്‍.
നീലച്ചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി.