January 15, 2026

വാർത്തയിലെ തിരുത്തലിൽ ഖേദം അറിയിക്കുന്നു.

മോഷ്ടിച്ച സ്വർണം വിൽക്കൽ: ഇട നിലക്കാരനായ മംഗലംഡാം സ്വദേശി അറസ്റ്റിൽ എന്ന തലക്കെട്ടോടുകൂടി മംഗലംഡാം മീഡിയയിൽ വന്ന വാർത്തയിൽ തിരുത്തൽ ഉണ്ടെന്നു അറിയിക്കുന്നു. മംഗലംഡാം ഒലിങ്കടവ് സ്വദേശി ടോണി കെ പയസിനെ അന്വേഷണത്തിന്റെ ഭാഗമായി കൊണ്ടു പോയതാണെന്നും നിരപരാധി ആണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് വിട്ടയച്ചതായും ട്രിച്ചി സിറ്റി ശ്രീരഗം സ്റ്റേഷനിൽ നിന്നും സർട്ടിഫിക്കറ്റ് മുഖേന അറിയിച്ചിരിക്കുന്നതിനാൽ അറസ്റ്റ് ചെയ്തു എന്ന വാർത്ത കൊടുക്കേണ്ടി വന്നതിൽ മംഗലംഡാം മീഡിയ ഖേദം അറിയിക്കുന്നു.