തമിഴ്നാട് തിരുപ്പൂര്‍ വെള്ളിയാംകാട് സൗത്ത് ഈശ്വരമൂര്‍ത്തി നഗറില്‍ കുമാരസ്വാമിയുടെ ഭാര്യ മീന(63)യുടെ മൃതദേഹമാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു.
ഈ മാസം 13നാണ് ക്ഷേത്രക്കുളത്തില്‍ മൂന്ന് ദിവസത്തോളം പഴക്കമുള്ള സ്ത്രീയുടെ അഴുകിയ മൃതദേഹം കണ്ടത്. തുടര്‍ന്ന് ബന്ധുക്കള്‍ ആരും വരാത്തതിനെ തുടര്‍ന്ന് 17ന് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്കരിച്ചു. മൃതദേഹത്തില്‍ നിന്നും ദിണ്ഡിക്കല്ലിലെ ജ്വല്ലറിയുടെ അഡ്രസ് ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് ആളെ തിരിച്ചറിയാന്‍ സഹായകമായത്.
ചെറിയ മാനസിക അസ്വാസ്ഥ്യമുള്ള മീനയെ ഈ മാസം ഒന്‍പതു മുതല്‍ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി തിരുപ്പൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. മീനയും അമ്മയും ചേര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വടക്കഞ്ചേരിയില്‍ പച്ചക്കറി കച്ചവടം ചെയ്തിരുന്നതായി പറയുന്നു. മുടപ്പല്ലൂര്‍ ഭാഗത്തെത്തിയ ഇവര്‍ അബദ്ധത്തില്‍ കുളത്തില്‍ വീണതാവാമെന്നാണ് പോലിസ് നിഗമനം.
തിരുപ്പൂരില്‍ നിന്നും ബന്ധുക്കളെത്തി മീനയുടെ വസ്ത്രങ്ങളും ആഭരണങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിഎന്‍എ പരിശോധയ്ക്കു ശേഷം കോടതി വഴി ഇതെല്ലാം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്ന് പോലീസ് അറിയിച്ചു. മക്കള്‍: മഹേഷ്, രഞ്ജിനി, റാണി. മരുമക്കള്‍: കെ. സുന്ദരം, കെ. മുരുകേഷ്.
Similar News
കനത്ത മഴയിൽ വീട് തകർന്നു വീണു.
സഞ്ചാരികളെ വരവേറ്റ് നെല്ലിയാമ്പതി.
മഴ കനത്തപ്പോൾ വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയും, മംഗലം-ഗോവിന്ദാപുരം സംസ്ഥാനപാതയും തകർന്ന് തരിപ്പണമായി.