ഒറ്റപ്പാലം: കണ്ണിയംപുറത്ത് ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിയിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശി വിശ്വനാഥ് മേസ്തിരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 2 വർഷത്തിലധികമായി കണ്ണിയം പുറത്തെ ക്ലിനിക്കിൽ ഡോക്ടർ ചമഞ്ഞ് ചികിത്സ നടത്തിവരികയായിരുന്നു ഇയാൾ. ആയുർവേദത്തിന് പുറമേ അലോപ്പതി ചികിത്സയും നടത്തിവന്നിരുന്ന വെസ്റ്റ് ബംഗാൾ നദിയ മഹിഷ്ഡഗ് സ്വദേശി 36 കാരനായ വിശ്വനാഥ് മേസ്തിരിയെയാണ് ഒറ്റപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ സംസ്ഥാന പോലീസ് ആസ്ഥാനത്ത് ലഭിച്ച പരാതി പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറുകയുമായിരുന്നു. തുടർന്ന് ഡോക്ടർമാരായ എസ് ഷിബു, ആയുർവേദ ഡ്രഗ് ഇൻസ്പെക്ടർമാരായ എസ്.ബി ശ്രീജൻ, അധീഷ് സുന്ദർ എന്നിവരടങ്ങുന്ന സംഘം ഒറ്റപ്പാലത്തെത്തി പരിശോധിക്കുകയായിരുന്നു. വ്യാജ രേഖകൾ ചമച്ചാണ് ചികിത്സയെന്ന് കണ്ടെത്തിയതോടെ പോലീസിനെ വിവരമറിയിക്കുകയായിരുവെന്ന് ഡോക്ടർമാർ പറഞ്ഞു. 15 വർഷമായി സംസ്ഥാനത്തെ പല സ്ഥലങ്ങളിലും ചികിത്സ നടത്തിയിരുന്ന വിശ്വനാഥിനെതിരെ വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം, വഞ്ചന എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് ഒറ്റപ്പാലം സി.ഐ വി.ബാബുരാജൻ പറഞ്ഞു.
പ്രദേശിക വാർത്തകൾക്ക് മംഗലംഡാം മീഡിയ WhtsApp Group-ൽ അംഗമാവുക.
Similar News
വടക്കഞ്ചേരി മൃഗാശുപത്രിയിലെ വൻ തേക്കുമരം ആശുപത്രി കെട്ടിടം നശിപ്പിക്കുമെന്ന് ആശങ്ക.
വിദ്യാര്‍ത്ഥിനിയുമായുള്ള അടുപ്പം പ്രശ്നമായി; റോഡില്‍ കൂട്ടത്തല്ലുമായി വിദ്യാര്‍ത്ഥികള്‍.
നീലച്ചിത്ര നിര്‍മ്മാണത്തിന് ജയിലില്‍ കിടന്ന വിവാദ ഡോക്ടറുടെ അടുക്കല്‍ ചികിത്സക്കെത്തി കേന്ദ്ര മന്ത്രി.