പെരുവെമ്പിൽ കഴുത്തിൽ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയെ തിരിച്ചറിഞ്ഞു: കൂടെ താമസിച്ചിരുന്നയക്കായി അന്വേഷണം ഊർജിതമാക്കി.

പാലക്കാട്: മുതലമട ചെമ്മണാംപതി വടക്കേ കോളനിയില്‍ ജാന്‍ ബീവിയാണ്​ (40) മരിച്ചത്. ഇവരുടെ കൂടെ താമസിച്ചിരുന്ന പല്ലശ്ശന അണ്ണക്കോട് സ്വദേശി അയ്യപ്പന്‍ എന്ന ബഷീറിനെതിരെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ചോറക്കോട് കനാലിനടുത്ത് മന്ദത്തുകാവ് റോഡരികിലാണ് മൃതദേഹം കണ്ടത്.തലയിലും കഴുത്തിലും കൈയിലും വെട്ടിപ്പരിക്കേല്‍പിച്ച പാടുകളുണ്ട്. പെരുവെമ്പ് പ്രദേശത്ത് പറമ്പുകളിലും നെല്‍പാടങ്ങളിലും തൊഴിലെടുത്ത്​ കഴിയുകയായിരുന്ന ഇരുവരും നേരത്തേ പ്രദേശത്തെ സ്വകാര്യവ്യക്തിയുടെ പറമ്പില്‍ ഷെഡ് നിര്‍മിച്ചായിരുന്നു താമസമെന്ന് ആലത്തൂര്‍ ഡിവൈ.എസ്.പി ദേവസ്യ പറഞ്ഞു. അയ്യപ്പന് ആദ്യ വിവാഹത്തില്‍ രണ്ട് മക്കളുണ്ട്.ആദ്യഭാര്യ മരിച്ചതാണ്​.വെള്ളിയാഴ്ച രാത്രി 8.45ന്​ ഇരുവരെയും റോഡരികില്‍ കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ജില്ല പൊലീസ് സൂപ്രണ്ട് വിശ്വനാഥിന്‍റെ നേതൃത്വത്തില്‍ ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവരെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് കഴിഞ്ഞ് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിന് കൊണ്ടുപോയി.പാലക്കാട് സൗത്ത് ഇന്‍സ്പെക്​ടര്‍ക്കാണ് അന്വേഷണ ചുമതല. പരേതരായ ബാബു- സാറാമ്മ ദമ്പതികളുടെ മകളാണ് ജാന്‍ബീവി. മകള്‍: നിധിഷ. മരുമകന്‍: റിയാസ്.