മിനി നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ പാലക്കാട് ടീമിന് സ്വീകരണം നൽകി.

കൊല്ലത്തു വെച്ച് നടന്ന 5-മത് സംസ്ഥാന മിനി നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പാലക്കാട് ജില്ലാ ടീമിന് ജില്ലാ നെറ്റ് ബോൾ അസോസിയേഷനും മംഗലംഡാം ലൂർദ്ദ്മാതാ സ്പോർട്സ് ക്ലബ്ബും ചേർന്ന് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്തിന് മംഗലംഡാം ലൂർദ്ദ്മാതാ ഹയർ സെക്കണ്ടറി സ്കൂളിലെ 8ാം ക്ലാസ് വിദ്യാർത്ഥിനി അനുപമ ടി.എസ് അർഹയായി. ലൂർദ് മാതാ സ്പോർട്സ് ക്ലബ് പ്രസിഡന്റ്‌ സജിമോന്റെ മോൾ കൂടി ആണ് അനുപമ.